അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിൻ്റെ മൂന്നാം വാർഷികം അനുസ്മരിക്കുമ്പോൾ ഏറെ ഭീതിയോടെ ആയിരിക്കുകയാണ് ഇവിടുത്തെ ക്രൈസ്തവർ.
അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്തുണയുള്ള സർക്കാർ തകരുകയും അതിൻ്റെ നേതാക്കൾ രാജ്യം വിടുകയും ചെയ്തതിനെത്തുടർന്ന് 2021 ഓഗസ്റ്റ് 15-നാണ് ഇസ്ലാമിക തീവ്രവാദ സംഘം കാബൂൾ പിടിച്ചെടുത്തത്.
താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനെത്തുടർന്ന്, വർഷങ്ങളായി അഫ്ഗാനികൾ കാത്തുസൂക്ഷിച്ചിരുന്ന മതപരവും വ്യക്തിപരവുമായ സ്വാതന്ത്ര്യങ്ങൾ അതിവേഗം വഷളായി. ഏറ്റവും കൂടുതൽ ഭീഷണികൾക്കും പീഡനങ്ങൾക്കും ഇരയായത് ക്രൈസ്തവർ ആയിരുന്നു. ഭീകരർ ക്രൈസ്തവരുടെ വീടുകളിൽ പതിവായി റെയ്‌ഡുകൾ നടത്തുകയും അവരുടെ ജോലിക്കും കുടുംബത്തിനും എതിരെ നിരന്തരം ഭീഷണികൾ ഉയർത്തുകയും ചെയ്തു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസരങ്ങളും താലിബാൻ ഭരണത്തിന് കീഴിൽ ക്രൈസ്തവർക്ക് നഷ്ടപ്പെട്ടു.
ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങളെ ഭയാനകമെന്നാണ് വിശേഷിപ്പിച്ചത്. 2022 മുതൽ, യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനെ എല്ലാ വർഷവും പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) നിയോഗിക്കണമെന്ന് USCIRF ശുപാർശ ചെയ്തിരുന്നുവെങ്കിലും പദവി നൽകിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m