മതനിന്ദ ആരോപണം: ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ച് കോടതി.

സമൂഹമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ ക്രിസ്‌ത്യൻ യുവാവിന് വധശിക്ഷ.

അഹ്സൻ രാജ മസിഹ് എന്നയാൾക്കാണ് ഭീകരവാദവിരുദ്ധകോടതി വധശിക്ഷ വിധിച്ചത്. ഇതുകൂടാതെ പത്തു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ചേർത്ത് 22 വർഷത്തെ തടവുശിക്ഷയും വിധിച്ചു. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഇദ്ദേഹം ടിക്ടോക്കിൽ പങ്കുവച്ചെന്നാണ് ആരോപണം.

കഴിഞ്ഞ ആഗസ്റ്റിൽ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവരുടെ ആരാധനാലായങ്ങൾക്കും വീടുകൾക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് തിരികൊളുത്തിയത് ഇദ്ദേഹം ഇട്ട പോസ്റ്റാണെന്നും ആരോപിക്കുന്നു. അന്ന് ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിൽ 24 പള്ളികളും എൺപതിലേറെ വീടുകളും അഗ്നിക്കിരയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group