ഏപ്രിൽ 06: വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ.

റോം പൗരൻ ആയിരുന്ന വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ഒരു ശ്രേഷ്ടമായ വ്യക്തിത്വമായിരുന്നു.
ബോനിഫസ് പപ്പയുടെ മരണത്തോടെയാണ് വിശുദ്ധ സെലസ്റ്റിനെ തിരഞ്ഞെടുത്തത് . അങ്ങനെ 422 സെപ്റ്റംബറില്‍ മുഴുവന്‍ വിശ്വാസികളുടെയും പുരോഹിത പ്രമുഖരുടെയും അംഗീകാരത്തോടെ വിശുദ്ധന്‍ മാര്‍പാപ്പായായി.
വിശുദ്ധന്‍ ഇപ്രകാരം പറയുന്നു, “സ്ഥലങ്ങളുടേയോ ദൂരങ്ങളുടേയോ പരിമിധികള്‍ക്ക് എന്റെ ഇടയപരമായ കര്‍ത്തവ്യത്തെ അടക്കിനിര്‍ത്തുവാന്‍ സാധ്യമല്ല, യേശു ആദരിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും അത് ബാധകമാണ്.”
വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ റോമാക്കാരനായ വിശുദ്ധ പല്ലാഡിയൂസിനെ സ്കോട്ട്കള്‍ക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നതിനായി വടക്കെ ബ്രിട്ടണിലേക്കും, അയര്‍ലന്‍ഡിലേക്കും അയക്കുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. വിശുദ്ധ പാട്രിക്കിന്റെ നിരവധി ജീവചരിത്രകാരന്‍മാര്‍ ഐറിഷ് ജനതക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് വിശുദ്ധ സെലസ്റ്റിന്‍ ആണെന്ന് അവകാശപ്പെടുന്നു.

432 ആഗസ്റ്റ്‌ 1ന് ഏതാണ്ട് പത്തുവര്‍ഷത്തോളം പരിശുദ്ധ സിംഹാസനത്തിലിരുന്നതിനു ശേഷം വിശുദ്ധനായ ഈ പാപ്പാ ദൈവസന്നിധിയിലേക്ക് യാത്രയായി.

ഇതര വിശുദ്ധര്‍

 1. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍സ്റ്റാര്‍

2.പന്നോണിയായിലെ ഫ്ലോരെന്‍സിയോസും ജെര്‍മിനിയാനൂസും സത്തൂരൂസും

3.സ്കോട്ടിലെ ബെര്‍ത്താങ്ക്

4.ഫോണ്ടനെനിലെ ജെന്നാര്‍ഡ്

 1. ടിമോത്തിയും ഡിയോജെനസ്സും
 2. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഏവുടിക്കിയൂസ്

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsAppgroup

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group