ഇഎസ്എ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം : സീറോ മലബാർ സഭ

രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിന്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30-നു മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ അടിയന്തര ഉത്തരവും വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളും അവമൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളുമടക്കം സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു വിധേയമാവാതിരിക്കുകയും സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുയും ചെയ്യുന്നത് സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് സീറോ മലബാർ സഭ ചൂണ്ടിക്കാട്ടി.

ഈ വിഷയങ്ങൾ സമൂഹമധ്യത്തിൽ ഉന്നയിക്കാനും ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങൾ അറിയാനും സീറോമലബാർ സഭ ആഗ്രഹിക്കുന്നതായും സഭാ നേതൃത്വം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group