April 12: വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ.

വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548-ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധനക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ട് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഒരു പക്ഷേ ഇതിനു കാരണം, വിശുദ്ധന്റെ സമകാലികനായിരുന്ന വിശുദ്ധ അംബ്രോസ്, വിശുദ്ധ സെനോയുടെ പിന്‍ഗാമിയായിരുന്ന സ്യാഗ്രിയൂസിനു എഴുതിയിട്ടുള്ള രേഖകളില്‍, വിശുദ്ധനു സമാധാനപൂര്‍വ്വമായൊരു അന്ത്യമായിരുന്നുവെന്ന് പരാമര്‍ശിട്ടുണ്ട്.
വിശുദ്ധന്‍ ഒരു ഗ്രീക്ക് കാരനായിരുന്നുവെന്നും, ലാറ്റിന്‍കാരനായിരുന്നുവെന്നും, ആഫ്രിക്കകാരനായിരുന്നുവെന്നുമൊക്കെ നിരവധി വാദഗതികള്‍ നിലവിലുണ്ട്. 362-ല്‍ മതവിരുദ്ധവാദിയായിരുന്ന ജൂലിയന്റെ ഭരണകാലത്തായിരുന്നു വിശുദ്ധന്‍ വെറോണയിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതെന്നു കരുതപ്പെടുന്നു.

ഓരോ വര്‍ഷവും നിരവധി വിഗ്രഹാരാധകരെ വിശുദ്ധന്‍ മതപരിവര്‍ത്തനം ചെയ്തിരുന്നുവെന്ന് ചരിത്രതാളുകളില്‍ നമ്മുക്ക് കാണാവുന്നതാണ്. മാത്രമല്ല കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തിയുടെ സഹായത്തോടെ ആ ഭാഗങ്ങളില്‍ ക്രമാതീതമായി ശക്തിപ്രാപിച്ചു വന്നിരുന്ന യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന ‘അരിയാനിസ’മെന്ന മതവിരുദ്ധതക്കെതിരെ വിശുദ്ധന്‍ വര്‍ദ്ധിച്ച ആവേശത്തോടും, ഉത്സാഹത്തോടും കൂടി പ്രവര്‍ത്തിച്ചു.

കൂടാതെ പെലാജിയാനിസമെന്ന മതവിരുദ്ധ സിദ്ധാന്തത്തിന്റെ തെറ്റുകള്‍ക്കെതിരെയുള്ള ശക്തമായൊരു കോട്ടയായിരുന്നു വിശുദ്ധന്‍. തന്റെ കഠിനമായ പ്രവര്‍ത്തനങ്ങള്‍ വഴി വിശുദ്ധന്‍ വെറോണയിലെ സഭയെ വിശുദ്ധമാക്കി മാറ്റി. വിശുദ്ധന്റെ രൂപതയില്‍ വിശ്വാസികളുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു.
വിശുദ്ധന്റെ മരണത്തിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം നടന്ന ഒരത്ഭുതത്തെക്കുറിച്ച് മഹാനായ വിശുദ്ധ ഗ്രിഗറി രേഖപ്പെടുത്തുന്നു. രാജാവായിരുന്ന ഔത്താരിസ്, പ്രോണല്‍ഫൂസ് പ്രഭു തുടങ്ങിയവര്‍ക്കൊപ്പം ഇതിനു ദ്രിക്സാക്ഷിയായിരുന്ന ജോണ്‍ ദി പാട്രീഷ്യനായിരുന്നു ഇതിനേക്കുറിച്ച് വിശുദ്ധ ഗ്രിഗറിയോട് പറഞ്ഞത് : 589-ല്‍ ഒരു വെള്ളപ്പോക്കമുണ്ടാവുകയും റോമിന്റെ കാല്‍ ഭാഗത്തോളം വെള്ളത്തിനടിയിലാവുകയും ചെയ്തു. പര്‍വ്വതത്തില്‍ നിന്നും അതിവേഗം കുത്തിയൊഴുകിവന്ന വെള്ളം വെറോണ നഗരത്തിനു ഭീഷണിയായി മാറി.

പരിഭ്രാന്തരായ ജനങ്ങള്‍ അവരുടെ മദ്ധ്യസ്ഥനായ വിശുദ്ധ സെനോയുടെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു. വെള്ളം ദേവാലയത്തിന്റെ ജനലുകള്‍ വരെ ഉയര്‍ന്നെങ്കിലും ദേവാലയത്തിന്റെ കവാടങ്ങളെ ബഹുമാനിക്കുന്നത് പോലെ, ദേവാലയത്തിനകത്തേക്ക് വെള്ളം പ്രവഹിച്ചില്ല. ജോര്‍ദാന്‍ നദി മുറിച്ചുകടക്കുന്നതിനായി ഇസ്രയേല്‍ക്കാര്‍ക്ക് ദൈവം തീര്‍ത്ത മതില്‍ പോലെ വെള്ളം ഒരു മതില്‍ കണക്കെ നിന്നു. 24 മണിക്കൂറോളം ജനങ്ങള്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടി.

പിന്നീട് വെള്ളം പലകൈവഴികള്‍ വഴിയായി ഇറങ്ങിപോയി. ഇതും കൂടാതെ വേറെ നിരവധി അത്ഭുതങ്ങളും വഴി ജനങ്ങള്‍ക്ക് വിശുദ്ധനോടുള്ള ഭക്തി വര്‍ദ്ധിച്ചു.

ഇതര വിശുദ്ധര്‍

  1. ഇറ്റലിയിലെ അല്‍ഫേരിയൂസ്

2.ജൂലിയസ് പ്രഥമന്‍ പാപ്പാ

  1. തെറുവാന്‍ ബിഷപ്പായ എര്‍ക്കെമ്പോഡെന്‍
  2. റെപ്ടോണിലെ ഗുത്ത്ലാക്ക്
  3. പാവിയാ ബിഷപ്പായ ഡാമിയന്‍

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group