മാർ തോമസ് മാത്യു കുറ്റിമാക്കൽ ഇൻഡോർ രൂപതയുടെ ബിഷപ്പായി അഭിഷിക്തനായി

ഇൻഡോർ രൂപതയുടെ മെത്രാനായി മാർ തോമസ് മാത്യു കുറ്റിമാക്കൽ അഭിഷിക്തനായി. ഇൻഡോർ സെന്റ് പോൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന തിരുക്കർമങ്ങളിൽ ബിഷപ് മാർ ചാക്കോ തോട്ടുമാരിക്കൽ, ആർച്ച്ബിഷപ് എമെരിറ്റസ് ഡോ. ലിയോ കൊർണേലിയോ, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. എ.എ. സെബാസ്റ്റ്യൻ ദുരൈ രാജ് എന്നിവർ കാർമികത്വം വഹിച്ചു.

സിബിസിഐ പ്രസിഡൻ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ അഗസ്റ്റിൻ മഠത്തിക്കുന്നേൽ, മാർ ജോസഫ് കല്ലറയ്ക്കൽ, മാർ ജോസഫ് തൈക്കാട്ടിൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജെയിംസ് അത്തിക്കളം, മാർ ജോസഫ് കൊടകല്ലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group