മെത്രാഭിഷേക രജതജൂബിലി നിറവിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്

മെത്രാഭിഷേക രജതജൂബിലി നിറവിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്.

രജതജൂബിലിയാഘോഷങ്ങൾ 2024 ജനുവരി രണ്ടിന് കോട്ടയം ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് മാർ മാത്യു മൂലക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയിൽ വിവിധ രൂപതകളിലെ ബിഷപ്പുമാരും വൈദികരും സഹകാർമ്മികരാകും. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകും.

തുടർന്നുള്ള സമ്മേളനത്തിൽ വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ എന്നിവർ ആശംസകളർപ്പിക്കും. മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ ഉപവി- സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാരത കത്തോലിക്ക മെത്രാൻ സമിതി പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. സമർപ്പിത, അല്മായ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുമെന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group