അജ്ഞാതരുടെ ആക്രമണം; പ്രദേശത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണം. നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു. INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്‌തു.

മാറനല്ലൂര്‍ പഞ്ചായത്തിലെ 4 കിലോമീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group