സൗഖ്യദായകനായ ക്രിസ്തു നമ്മെ സുഖപ്പെടുത്തട്ടെ!

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

ആറാമത്തെ ഞായറാഴ്ച ഒരു യുവാവ് ഒരു വാഹനാപകടത്തിൽ പെട്ടു അദ്ദേഹത്തിൻറെ ഇടതുകൈ പോയി ആശുപത്രിയിൽ വച്ച് അദ്ദേഹം വളരെ വിഷാദ അവസ്ഥയിലായി അദ്ദേഹം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ആശുപത്രിയുടെ മേൽക്കൂരയിൽ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ആണ് ഒരു മനുഷ്യൻ രണ്ടു കൈയും ഇല്ലാതെ ന നൃത്തം ചെയ്യുന്നത് അ മനുഷ്യനെ ശ്രദ്ധയിൽപ്പെട്ടത്. ആ കാഴ്ച ആ മനുഷ്യൻറെ ശരിയായ ബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു അയാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങി മനുഷ്യനോട് സംസാരിച്ചു. എന്നെക്കുറിച്ച് വളരെയധികം ലജ്ജിക്കുന്നു എനിക്ക് ഒരു കൈ നഷ്ടപ്പെട്ടു അതിനാൽ നിരാശയിൽ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു എന്നാൽ നിങ്ങൾ ഇവിടെയുണ്ട് നിങ്ങൾക്ക് രണ്ട് കൈകളും നഷ്ടപ്പെട്ടു എന്നാലും നിങ്ങൾ ഇപ്പോൾ സന്തുഷ്ടനാണ’… ഉടൻതന്നെ ആ മനുഷ്യൻ മറുപടി പറഞ്ഞു നിങ്ങൾക്ക് ഞാൻ സന്തോഷവാനായ മനുഷ്യനാണെന്ന് തോന്നിയത് ശരിതന്നെയാണ് .ഞാൻ നൃത്തം ചെയ്യുന്നത് നിങ്ങൾ കണ്ടു .എന്നാൽ ഇതാണ് യാഥാർഥ്യം നിങ്ങൾ നൃത്തം ചെയ്യുന്നതായി എന്നെ കണ്ടു എന്നാൽ യഥാർത്ഥത്തിൽ എൻറെ ശരീരം ചൊറിയുന്ന തിനാൽ ഞാൻ അതിനു ശ്രമിക്കുകയായിരുന്നു ,പക്ഷെ രണ്ടുകൈയും ഇല്ലാത്തതിനാൽ എനിക്ക് അതിനു സാധിച്ചില്ല.,,, പ്രിയമുള്ളവരെ മനുഷ്യർ വളരെ സ്വാർത്ഥരാണ്. അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ വലുതായി അവർ കരുതുന്നു പക്ഷേ സത്യത്തിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഒന്നും ഒരു പ്രശ്നമല്ല, നാം മറ്റുള്ളവരോട് അനുകമ്പയും കരുണയും കാണിക്കേണ്ടതുണ്ട്, അങ്ങനെ നമുക്ക് കർത്താവിൽ നിന്ന് കൂടുതൽ അനുഗ്രഹങ്ങളും രോഗശാന്തിക്കും കൃപകളും ലഭിക്കുന്നു.. ഇന്നത്തെ എല്ലാ വായനകളും ഈ വസ്തുതകളിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. ഇന്നത്തെ ഒന്നാമത്തെ വായനലേവിയുടെ പുസ്തകം 12 മുതൽ 15 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്നുള്ളതാണ് ഇതിൽ മോശയുടെ കാലത്ത് ഉണ്ടായ പകർച്ചവ്യാധികളെ പ്രത്യേകമായി ത്വക്ക് രോഗങ്ങളിൽ കുഷ്ഠരോഗം യഹൂദ നിയമപ്രകാരം മനുഷ്യൻറ പാപം വുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു ഇത് ഏറ്റവും അശുദ്ധമായ രോഗമായി അവർ കണക്കാക്കുന്നു അതിനാൽ കുഷ്ഠരോഗിയായ ഒരു വ്യക്തി യഹൂദ നിയമ പ്രകാരം സ്വന്തം അധരങ്ങളിൽ അശുദ്ധൻ അശുദ്ധൻ എന്ന് വിളിച്ചു പറയണം യഹൂദ നിയമ നടപടികൾ പാലിച്ച് രോഗബാധിതനായ വ്യക്തി എല്ലാ സാമൂഹിക ബന്ധങ്ങളിൽ നിന്ന് പിൻമാറണം ആരും ഈ രോഗബാധിതരെ സ്വീകരിക്കില്ല ഈ രീതിയിൽ മറ്റുള്ളവർക്ക് രോഗബാധിതരിൽ മുന്നറിയിപ്പുനൽകി മറ്റുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറി അണുബാധ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. ഈ വായനയിലൂടെ ഇന്നത്തെ നമ്മുടെ ഈ ലോകത്തിൻറെ അവസ്ഥകളും സമീപകാല രോഗങ്ങളും ഓർമ്മപ്പെടുത്തുന്നു.വിശുദ്ധ ഗ്രന്ഥത്തിൽ കുഷ്ഠരോഗത്തിന് ചികിത്സാ രീതിയെ കുറിച്ച് വായിക്കുമ്പോൾ അവരുടെ ചികിത്സയും ശിക്ഷയുംv വളരെ കഠിനമാണ് എന്ന നിഗമനത്തിലാണ് നാം എത്തിച്ചേരുന്നത് വാസ്തവത്തിൽ രോഗബാധിതരായ ആളുകൾ പാപം മൂലം മരിക്കുന്നു എന്ന് തോന്നും രോഗികളായ മനുഷ്യർ വാസ്തവത്തിൽ രോഗത്തെ കാൾ വന്നിരുന്നത് അന്നത്തെ സാമൂഹിക സ്ഥിതിയാണ്. എൻറെ പ്രിയ സഹോദരന്മാരെ സത്യത്തിൽ കർത്താവായ ക്രിസ്തുവിലൂടെ മാത്രമേ ആത്മാവിനെ കുഷ്ഠ രോഗം സുഖപ്പെടുത്താൻ കഴിയുകയുള്ളൂ .പാപാതീലുടെനാമെല്ലാവരും പുറത്താക്കപ്പെട്ട അതാണ് എന്നാൽ ദൈവത്തിൻറെ കരുണ യിലൂടെ യേശുവിൻറെ കൃപകളിലൂടെയും നാം വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു. അങ്ങനെ നാം ദൈവമക്കളയി തീർന്നു. അതിനാൽ നമുക്ക് മറ്റുള്ളവരോട് അനുകമ്പ കാണിക്കാം പലതരത്തിലുള്ള അസുഖങ്ങളാൽ കഴിയുന്നവര യേശുവിനെ പോലെ കണ്ടു സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യാം.             രണ്ടാമത്തെ വായനയിൽ വിശുദ്ധ പൗലോസ് അപ്പോസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ ക്രിസ്തുവിനെ മാതൃകയാക്കാൻ പൗലോസ് അപ്പോസ്തലൻ അഭ്യർത്ഥിക്കുന്നു . ത്യാഗത്തിലൂടെ മറ്റുള്ളവരെ പരിപാലിക്കും മറ്റുള്ളവരുടെ ബലഹീനതകള കളിലും ക്രിസ്തുവിൻറെ മാതൃക ഏറ്റെടുക്കാൻ പൗലോസ് അപ്പോസ്തലൻ ആഹ്വാനം ചെയ്യുന്നു. പൗലോസ് അപ്പോസ്തോലൻ ഇങ്ങനെ പറയുന്നു ഞാൻ എല്ലായ്പ്പോഴും എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ട് എൻറെ നേട്ടത്തെക്കുറിച്ച് എനിക്ക് ആകാംക്ഷ ഇല്ല എന്നാൽ മറ്റുള്ളവരുടെ പ്രയോജനത്തിനായിഅവർ രക്ഷിക്കപ്പെടും .ക്രിസ്തു തന്നെയാണ് ഇത് നമുക്ക് ചെയ്യുന്നത് നിസ്സഹായ അവസ്ഥയിൽ നിന്നും രോഗാവസ്ഥകളിൽ നിന്നുംവിടുവിക്കാൻ അവൻ നമ്മോടൊപ്പമുണ്ടാകും. വിശുദ്ധ പൗലോസ് തന്നെ ജീവിതവും ആയാണ് ഇത് ബന്ധപ്പെടുത്തുന്നത് യഹൂദ നിയമവുമായി ബന്ധപ്പെട്ട് ക്രിസ്തുവിലുള്ള ദൈവമക്കളുടെ സ്വാതന്ത്ര്യത്തെ ഉറപ്പിച്ചുകൊണ്ട് പരമ്പരാഗത ജൂത ധാർമിക നിയമത്തെ അദ്ദേഹം നിരാകരിക്കുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം എല്ലാം നിയമാനുസൃതമാണ് എന്നാൽ എല്ലാം പ്രയോജനകരം അല്ല എല്ലാം നിയമാനുസൃതം ആണ് എന്നാൽ എല്ലാം കെട്ടിപ്പടുക്കാൻ ഇല്ല (1 കൊറിന്തോസ് 10_ 24) അയൽക്കാരോട് ഉള്ള സ്നേഹത്തിന് ക്രിസ്തീയ കടമയെ ഉറപ്പിച്ചുകൊണ്ട് ജനപ്രിയ പാശ്ചാത്യ ആപേക്ഷികത അദ്ദേഹം നിരാകരിക്കുന്നു. ഇത് മറ്റുള്ളവരുടെ താല്പര്യം നമ്മുടെ സ്വന്തം മുമ്പിൽ വെക്കുന്നു എന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ നേട്ടo അത് ഒരുഉയർന്ന ഉത്തരവാദിത്വമാണ് ,അതിനാൽ എല്ലാവരെയും സ്നേഹിക്കാനും എല്ലാവരും സേവിക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ സ്വന്തം ആവശ്യങ്ങൾ പ്രാധാന്യം നൽകാതെ മറ്റുള്ളവരെ സഹായിക്കുവാൻ ഓരോ ക്രിസ്ത്യാനിയെ ദൈവം വിളിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കണം ഇത് ഒരു മനോഹരമായ കല്പന ആണ്. വിശുദ്ധ പൗലോസ് മറ്റുള്ളവർക്ക് രക്ഷനേടാനുള്ള മാർഗ്ഗം ആയി സ്നേഹത്തെ കരുതുന്നു നാമെല്ലാവരും മിഷണറിമാരാണ് മറ്റുള്ളവരെ എങ്ങനെ ക്രിസ്തുവിലേക്ക് ആകർഷിക്കാം എന്നതാവണം നമ്മുടെ ചിന്ത ഒരു ദിവസം കൊൽക്കത്തയിലെ മദർതെരേസയുടെ സഹോദരിമാരുടെ കോൺവെൻറ് ഒരുകൂട്ടം വിനോദസഞ്ചാരികൾ സന്ദർശിച്ചു . സഹോദരിമാർ പാലിക്കുന്ന ദാരിദ്ര്യവും നിരാലംബരായ രോഗികളുടെ അവസ്ഥയും വിനോദസഞ്ചാരികളെ വിഷാദരാഖി ഒരു കന്യാസ്ത്രീ രോഗിയുടെ അഴുകിയ വൃത്തിയാക്കുന്നത് കണ്ടു ഒരു സഞ്ചാരി വെറുപ്പോടെ പറഞ്ഞു സഹോദരി ആരെങ്കിലും എനിക്കൊരു ദശലക്ഷം ഡോളർ നൽകിയാലും നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഞാൻ ചെയ്യുകയില്ല.കന്യാസ്ത്രീ മറുപടി പറഞ്ഞു ഞാനും അങ്ങനെ ചെയ്യുകയില്ല ഞാനൊരു ചെയ്യുന്നത് യേശുവിൻറെ സ്നേഹത്തിനു വേണ്ടിയാണ് ഇന്നത്തെ സുവിശേഷത്തിൽ ദൈവിക ശുശ്രൂഷകൻ എന്ന നിലയിൽ യേശു തൻറെ അനുകമ്പയും ശക്തിയും രോഗികളോട് കാണിക്കുന്നു..  അവൻ കുഷ്ഠ രോഗിയോട് പറഞ്ഞു “ഞാനത് ചെയ്യും ശുദ്ധീകരിക്കപ്പെടുക” തൽക്ഷണം അവൻ സുഖം പ്രാപിച്ചു എന്നാൽ ആ വാക്കുകൾ പറയുന്നതിനുമുമ്പ് യേശു അസാധാരണമാംവിധം ആർക്കും ചിന്തിക്കാൻ കഴിയാത്ത ഒരു പ്രവർത്തി ചെയ്തു.”സഹതാപത്തോടെ അവൻ ആ കൈ നീട്ടി കുഷ്ഠരോഗിയെ തൊട്ടു” ( മർക്കോസ് 1 .14) യഹൂദ നേതാക്കളുടെ കാഴ്ചയിൽ അത്തരമൊരു പ്രവർത്തി ഭയാനകമായ കാര്യമായിരുന്നു. യേശുവിനെ അശുദ്ധമായി പ്രഖ്യാപിക്കാം അതിനും പ്രധാനമായി ന്യായപ്രമാണം ലംഘിച്ചുവെന്ന് അവൻറെ പേരിൽ ആരോപിക്കപ്പെട്ടo എന്നാൽ യേശു അതൊന്നും കാര്യമാക്കി എടുത്തില്ല നിയമത്തിന് യഥാർത്ഥ ചൈതന്യത്തോടുള്ള അനുസരണത്തിൽ ആണ് അവൻ ശ്രദ്ധാലുവായിരുന്നു അത്.യേശുക്രിസ്തു ആരോഗ്യ സ്പർശിച്ചപ്പോൾ അശുദ്ധമായ എന്തെങ്കിലും സ്പർശിക്കാൻ ധൈര്യപ്പെടുന്നു മാത്രമല്ല ചെയ്തത് ലേവി നിയമപ്രകാരം വിലക്കപ്പെട്ട പ്രവർത്തിയാണ് യേശു ചെയ്യുന്നത് .അതിൻറ കാരണം വളരെ ലളിതമാണ് അവനെ നിയമ പ്രമാണത്തിന് പൂർണതയും പൂർത്തീകരണവും ആണ് . മനുഷ്യന് എന്താണ് ഏറ്റവും ആവശ്യമുള്ളത് എന്ന് അവനറിയാം കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നതിലൂടെതാൻ ശിക്ഷയിൽനിന്ന് ഒഴിവാക്കി പെട്ടിട്ടില്ല എന്ന് പ്രസ്താവനയാണ് യേശു നടത്തുന്നത്. ഇന്നത്തെ സുവിശേഷത്തിലെ വസ്തുത നമ്മെ ഓർമ്മപ്പെടുത്തുന്നത് ന്യായവിധി നടത്തുന്ന ലിവി പുരോഹിതന്മാരിൽ നിന്ന് യേശു എത്ര വ്യത്യസ്തനാണ്ന്ന്. ഒരു യഥാർത്ഥ സഹോദരനും ഒരു സുഹൃത്തും എന്ന നിലയിൽ യേശു മനുഷ്യനെ പരിശോധിക്കുകയും പരിചരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു അതിനാൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ക്രിസ്തുവിൻറെ പ്രവർത്തികൾ ചെയ്യേണ്ടതുണ്ട് അങ്ങനെ നാം മറ്റുള്ളവരെ പരിചരിക്കുകയും അവരുമായി പങ്കിടുകയും ചെയ്യുമ്പോൾ യേശുവിൻറെ സ്നേഹതിൽ ആയിത്തീരുന്നു. എന്നാൽ നാം അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ഗുരുതരമായ വീഴ്ചയാണ് ഉപേക്ഷ ഒരു പാപാമാണ് കുഷ്ഠo പോലെ തന്നെ നമ്മുടെ ആത്മാവിനെ അശുദ്ധമാക്കുന്ന വികൃതമായ ഒരു പാപം ആണിത് അത് ദൈവത്തിൽ നിന്ന് നമ്മെ വേർപെടുത്തുന്നുഅടിസ്ഥാനപരമായി പാപo സ്വാർത്ഥതയിൽ വേരൂന്നിയതാണ് മറ്റുള്ളവരുടെ ആവശ്യങ്ങൾ കണക്കിലെടുക്കാതെ അവർക്ക് മുൻപിൽസ്നേഹത്തിൻറ കൈകൾനീട്ടാതെ വരുമ്പോൾ നാം പാപാത്തിന് അടിമകളാകുന്നു . അതിനാൽ ലോകത്തിൻറെ ദുരിതങ്ങൾക്കും വേദനകൾക്കും മുന്നിൽ നമ്മൾ സഹായിക്കുവാൻ യേശുൻറസാന്നിധ്യം നാം മനസ്സിലാക്കണം ദുരിതങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുവാൻ കർത്താവ് തയ്യാറാണ് അവൻ തീർച്ചയായും അതിന് ആഗ്രഹിക്കുന്നു അതിനാൽ അവനെ സ്തുതിക്കുക ” കർത്താവേ നീ എൻറെ സങ്കേതമാണ് രക്ഷയുടെ സന്തോഷം നീ എന്നിൽ നിറയ്ക്കുക” ആ സന്തോഷം നമുക്ക് മാത്രമല്ല നാം ബന്ധപ്പെടുന്ന എല്ലാവർക്കുമായി നമുക്ക് ആ സന്തോഷം നൽകാം അങ്ങനെ നമുക്ക് എല്ലാവർക്കുമായി സമാധാനപരമായി ആയി ജീവിതം നയിക്കാം കുറച്ചു വർഷങ്ങൾക്കു മുമ്പ് ഭർത്താവിനെ ഭർത്താവിൻറെ കുറ്റസമ്മതം കേൾക്കാൻ ഒരു ഭാര്യ എന്നോട് ആവശ്യപ്പെട്ടു ഇരുവരും വർഷങ്ങളായി സംസാരിക്കാറില്ല അയാൾ മിക്കവാറും ബധിരൻ ആണ് ഭാര്യ എന്നോട് പറഞ്ഞു എന്നാൽ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത് അവൻറെ കേൾവി സാധാരണമായിരുന്നു എന്നാൽ എന്തുകൊണ്ടാണ് അവൻ ബധിരനായി തുടർന്നത് അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു “സമാധാനത്തിനായി”.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ…. ഫാദർ R. Melkis OFM cap

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group