ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ ആക്രമണത്തിൽ, ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള സ്‌കൂൾ തകർക്കപ്പെട്ടു.
ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിന്റെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് വിവരം ഉള്ളത്.
ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള സേക്രഡ് ഫാമിലി സ്കൂളിനുനേരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്.
ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും കുറിപ്പിൽ അറിയിച്ചു.
യുദ്ധത്തിന്റെ ആരംഭം മുതൽ, വീടുകൾ നഷ്ടപ്പെട്ട നിരവധി സാധാരണ പൗരന്മാർക്കാണ് ഈ വിദ്യാലയം അഭയമൊരുക്കിവന്നിരുന്നത്. ആക്രമണത്തിൽ, പാത്രിയാർക്കേറ്റ് ശക്തമായ ഭാഷയിൽ അപലപിച്ചു. സാധാരണ പൗരന്മാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണങ്ങൾ ഏറെ പരിതാപകരമാണെന്നും ഈ യുദ്ധപ്രവർത്തനങ്ങൾ ഒഴിവാക്കപ്പെടണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group