‘നെസ്റ്റ് 23’ രജിസ്ട്രേഷൻ ആരംഭിച്ചു

മധ്യതിരുവിതാംകൂറിന്‍റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി യുവ ജനങ്ങളെ പരിശീലിപ്പിക്കുന്ന “നെസ്റ്റ് 23″ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലാണ് രജിസ്ട്രേഷൻ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഒക്ടോബർ 22 23 24 തീയതികളിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത 200 പേർക്കായിരിക്കും പ്രവേശനം ലഭിക്കുക. സെപ്റ്റംബർ 25 വരെയാണ് രജിസ്ട്രേഷൻ.

‘നെസ്റ്റ് 23’ ഔദ്യോഗിക ലോഗോ, ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ദീപിക ചീഫ് എഡിറ്റർ ജോർജ് കുടിലിൽ അച്ചന് നൽകി നിർവഹിച്ചു.

ആദ്യഘട്ടത്തിൽ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, തക്കല രൂപതകളിലെ യുവജനങ്ങൾക്കായിരിക്കും അവസരം. രജിസ്റ്റർ ചെയ്യുവാൻ ആവശ്യമായ ഡോക്യുമെന്റുകൾ എല്ലാം സമർപ്പിക്കേണ്ടതും, തെരഞ്ഞെടുക്കപ്പെടുന്ന യുവജനങ്ങൾ പ്രോഗ്രാമിൽ ആദ്യ അവസാനം നിർബന്ധമായും പങ്കെടുക്കേണ്ടതുമാണ്.

നല്ലതണ്ണി മാർത്തോമാശ്ലീഹാ ദയറായോട് ചേർന്ന്,മാർ ജേക്കബ് മുരിക്കൽ പിതാവിൻ്റെ ആത്മീയ നേതൃത്വത്തിൽ, പ്രാർത്ഥനയിലും പഠനത്തിലും, വ്യാപരിക്കുന്ന, നസ്രാണി മാർഗ്ഗം പ്രൊഫഷണൽ ടീം വിഭാവനം ചെയ്ത പദ്ധതിയാണിത്.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും www.nazranimargam.org സന്ദർശിക്കുക

‘നെസ്റ്റ് 23’ ഓൺലൈൻ രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക്
https://docs.google.com/forms/d/e/1FAIpQLSftOqdXxpjqIYOk8RAZuooMW7fG9Iu3eChZ7046P2pv8oJscA/viewform?usp=sf_link

# NEST 23

#Nurturing Entrepreneurs with Startup Technologies

#Margam for India’s Economic Renaissance


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group