കർണാടകയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു.! ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കുടുംബം ആക്രമിക്കപ്പെട്ടു…

മതപരിവര്‍ത്തന നിരോധനം പാസാക്കിയതിന് പിന്നാലെ ക്രൈസ്തവര്‍ക്ക് നേരെ കർണാടകയിൽ നടക്കുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബെൽഗവിയിൽ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മയിലേക്ക് ഇരച്ചെത്തിയ തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന തടയുകയും പുതിയതായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അഞ്ചംഗ കുടുംബത്തെ ആക്രമിച്ചുവെന്ന് റിപ്പോർട്ട്.സമീപവാസികളായ സ്ത്രീകളടക്കമുള്ളവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ചിലരുടെ സാരി അടക്കം വലിച്ചുകീറി. പ്രാര്‍ത്ഥനയ്ക്ക് ശേഷം കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണവും അക്രമികള്‍ തട്ടികളഞ്ഞു. ചൂടുള്ള ഭക്ഷണം വീണ് ഒരു സ്ത്രീക്ക് പൊള്ളലേറ്റു.

ക്രൈസ്തവ വിശ്വാസികളുടെ പരാതിയില്‍ തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മാണ്ഡ്യയില്‍ മിഷ്ണറി സ്കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷപരിപാടികള്‍ തീവ്ര ഹിന്ദുസംഘടനകള്‍ നേരത്തെ തടഞ്ഞിരുന്നു. ഇതിന് സമാനമായ വിധത്തില്‍ നിരവധി അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരിന്നു. മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കിയാല്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുമെന്ന ആശങ്ക ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇത് ശരിവെയ്ക്കുന്ന വിധത്തിലാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group