വി.ചാവറയച്ചന്റെ സ്മരണക്കായി സർക്കാർ മാന്നാനത്ത് സ്മാരകം നിർമ്മിക്കുo: മന്ത്രി സജി ചെറിയാൻ

കോട്ടയം :വിശുദ്ധ ചാവറയച്ചന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ മാന്നാനത്ത് സ്മാരകം നിർമ്മിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചെത്തിപ്പുഴ സർഗക്ഷേത്ര ചാരിറ്റബിൾ ആൻഡ് അക്കാഡമിക് സെന്ററിന്റെ ദ്വിദശാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അംഗീകരിക്കുന്ന ശൈലി വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളത്തിന്റെ നവോഥാനത്തിനും സാംസ്കാരിക വളർച്ചക്കും ചാവറയച്ചൻ നിര്‍വഹിച്ച പങ്ക് വലുതാണെന്ന് ബിഷപ്പ് പറഞ്ഞു. സമ്മേളനത്തിൽ സർഗക്ഷേത്ര അധികാരി ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎൻഐഎ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group