j21

ഔഷധ വിപണിയില്‍ പ്രമുഖര്‍ക്കും വ്യാജന്മാര്‍; കര്‍ശന നടപടികളുമായി അധികൃതര്‍

ഔഷധ വിപണിയില്‍ പ്രമുഖര്‍ക്കും വ്യാജന്മാര്‍; കര്‍ശന നടപടികളുമായി അധികൃതര്‍

തൃശ്ശൂർ: ഇന്ത്യൻ ഔഷധവിപണിയില്‍ വ്യാജന്മാരുടെ വിളയാട്ടം ശക്തമായി തുടരുന്നതിന്റെ സൂചനകള്‍ വീണ്ടും. പ്രമുഖ കമ്ബനികളുടെ ഏറെ വില്‍പ്പനയുള്ള ബ്രാൻഡുകളില്‍ പോലും വ്യാജന്മാരുണ്ട്.

കേന്ദ്ര ഡ്രഗ്സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള രണ്ടുമരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തി. ഇതോടെ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി.

ആമാശയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പാൻ 40 മരുന്നിന്റെ ബിഹാറില്‍നിന്നുള്ള സാമ്ബിളാണ് വ്യാജനാണെന്ന് തെളിഞ്ഞത്. ഈ ബാച്ച്‌ മരുന്നുണ്ടാക്കിയിട്ടില്ലെന്ന് ബ്രാൻഡിന്റെ നിർമാതാക്കള്‍ രേഖാമൂലം അധികൃതരോട് വ്യക്തമാക്കി. അണുബാധയ്ക്കെതിരേയുള്ള അമോക്സിസിലിനും ക്ലോവുനിക് ആസിഡും ചേർന്ന ഓഗ്മെന്റിൻ 650 മരുന്നിന്റെ ഉത്തർപ്രദേശിലെ ഗാസിയാബാദില്‍നിന്നുള്ള സാമ്ബിളും വ്യാജനാണെന്ന് കണ്ടെത്തി. ഇതിന്റെ നിർമാതാക്കളും ഈ ബാച്ച്‌ ഉണ്ടാക്കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.. രണ്ടു കേസുകളിലും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

നിർമാതാക്കളാരാണെന്നും മരുന്നിന്റെ പാർശ്വഫലമെന്തൊക്കെയാണെന്നുമുള്ള അന്വേഷണമാണ് നടക്കുന്നത്. രണ്ട് സംസ്ഥാനത്തും വ്യാജമരുന്നുകള്‍ക്കായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)