മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മേലധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അതിഥിയായാണ് കാതോലിക്ക ബാവ വത്തിക്കാനിലെത്തുന്നത്. ഇരു സഭാ തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയും സഭാ സൗഹൃദ ചര്‍ച്ചകളും സന്ദര്‍ശനത്തില്‍ നടക്കും.
റഷ്യന്‍ സന്ദര്‍ശനശേഷം ഒമ്പതിന് ഉച്ചകഴിഞ്ഞ് 1.30ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബാവയെ വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിസംഘം സ്വീകരിക്കും. വത്തിക്കാനില്‍ മാര്‍പാപ്പയുടെ വസതിയായ ദോമൂസ് സാന്ത മാര്‍ത്തയില്‍ തന്നെയാണ് കാതോലിക്കാ ബാവയുടെ താമസവും ക്രമീകരിച്ചിരിക്കുന്നത്. അന്ന് വൈകുന്നേരം ആറിന് ബാവ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തും.
10നു രാവിലെ ഒമ്പതിനു റോമിലെ സെന്റ് പോള്‍സ് ബസലിക്കയില്‍ വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളിയില്‍ കാതോലിക്ക ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് റോമിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും നടത്തും. വൈകുന്നേരം ആറിന് അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുള്ള എക്യുമെനിക്കല്‍ യോഗത്തിലും ബാവ പങ്കെടുക്കും.11നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും തമ്മിൽ കൂടിക്കാഴ്ച നടക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group