പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം:ഇരുപത്തിരണ്ടാം ദിവസം.

”ദൈവമാതാവേ,…!!!അവിടുത്തെ ദിവ്യസുതനോടുകൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്ന് സഹകരിക്കുന്നുണ്ട്…. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കണമേ… അങ്ങേ ദിവ്യസുതന്റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച്
അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ…. നാഥേ അങ്ങാണ് ഞങ്ങളുടെ പ്രത്യാശ….
ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ ഞങ്ങളെ സഹായിക്കണമേ… ആമേൻ…. 1 സ്വര്‍ഗ്ഗ. 1നന്മ.1 ത്രിത്വ. സുകൃതജപം: ”കുരിശിലെ യാഗവേദിയില്‍ സന്നിഹിതമായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ…”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group