ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും

മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.

ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​ടെ അ​തി​ഥിയാ​യാ​ണ് കാ​തോ​ലി​ക്ക ബാ​വ വ​ത്തി​ക്കാ​നി​ലെ​ത്തു​ന്ന​ത്. ഇ​രു സ​ഭാ ത​ല​വ​ന്മാ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യും സ​ഭാ സൗ​ഹൃ​ദ ച​ര്‍ച്ച​ക​ളും സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ ന​ട​ക്കും.

റ​ഷ്യ​ന്‍ സ​ന്ദ​ര്‍ശ​നശേ​ഷം ഒ​മ്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​റോ​മി​ലെ അ​ന്താ​രാ​ഷ‌്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെത്തു​ന്ന ബാ​വ​യെ വ​ത്തി​ക്കാ​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​സം​ഘം സ്വീ​ക​രി​ക്കും. വ​ത്തി​ക്കാ​നി​ല്‍ മാ​ര്‍പാ​പ്പ​യു​ടെ വസതി​യാ​യ ദോമൂ​സ് സാ​ന്ത മാ​ര്‍ത്ത​യി​ല്‍ ത​ന്നെ​യാ​ണ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ താ​മ​സ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ബാ​വ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീഹായു​ടെ ക​ബ​റി​ടം സ​ന്ദ​ര്‍ശി​ച്ചു പ്രാ​ര്‍ത്ഥ​ന ന​ട​ത്തും.

10നു ​രാ​വി​ലെ ഒ​മ്പ​തി​നു റോ​മി​ലെ സെ​ന്‍റ് പോ​ള്‍സ് ബ​സ​ലി​ക്ക​യി​ല്‍ വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീഹായു​ടെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന പ​ള്ളി​യി​ല്‍ കാ​തോ​ലി​ക്ക ബാ​വ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ക്കും. തു​ട​ര്‍ന്ന് റോ​മി​ലെ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭാ വി​ശ്വാ​സി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് അ​ര്‍മേനി​യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള എ​ക്യു​മെ​നി​ക്ക​ല്‍ യോ​ഗ​ത്തി​ലും ബാ​വ പ​ങ്കെ​ടു​ക്കും.11നാണ് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യും ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group