ആഘോഷ പൂർവ്വമായ പരിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി കുഞ്ഞു മക്കൾക്ക് വിയറ്റ്നാം പ്ലാവിൻ തൈകൾ നൽകി : കേരള ലേബർ മൂവ്മെന്റ്(KLM)

പുളിങ്കുന്ന് : പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ ശനിയാഴ്ച ആഘോഷപൂർവ്വമായ പരിശുദ്ധ കുർബാന സ്വീകരിച്ച 26 കുഞ്ഞു മക്കൾക്ക് പരിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി തേൻ വരിക്ക പ്ലാവിൻ തൈകൾ സമ്മാനമായി പുളിങ്കുന്ന് യൂണിറ്റ് കേരള ലേബർ മൂവ്മെന്റ്( KLM ) നൽകി.*

ശനിയാഴ്ച രാവിലെ 6.30 നുള്ള ആഘോഷമായ പരിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോന വികാരി വെരി.റവ.ഡോ.ടോം പുത്തൻകളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹൊസൂർ *രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പോഴൊലിപ്പറമ്പിൽ പ്ലാവിൻ തൈകൾ കുട്ടികളുടെ കുടുംബത്തിന് നൽകി.

*KLM ഡയറക്ടർ ഫാ.ജസ്റ്റിൻ വരവുകാലായിൽ ആമുഖപ്രസംഗം നടത്തി

ദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികളെ ഒരുക്കിയ സിസ്റ്റർ റോസ് മേരി CMC, സിസ്റ്റർ നിവ്യ CMC എന്നിവരെ യോഗത്തിൽ ആദരിച്ചു.

അസിസ്റ്റന്റ് വികാരി ഫാ.ജേക്കബ് കളത്തിവീട്ടിൽ, മദർ സുപ്പീരിയർ സിസ്റ്റർ ജ്യോതിസ് മരിയ CMC, ഫൊറോന കോഡിനേറ്റർ നിജോ മാത്യു എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി

KLM സംസ്ഥാന സെക്രട്ടറി സണ്ണി അഞ്ചിൽ സ്വാഗതവും യൂണിറ്റ് കോഡിനേറ്റർ സോബിച്ചൻ ജോസഫ് നന്ദി യും പറഞ്ഞു.*തോമസ് ചാക്കോപുത്തൻപറമ്പിൽ, ആന്റോച്ചൻ വെള്ളാറക്കൽ ചിറ, ജോർജുകുട്ടി നെടിയാപാക്കൽ ചിറ, മാത്യു ആൻഡ്രൂസ് മാളേയ്ക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group