ആർദ്രതയും കരുണയുമുള്ള സേവകരാകുക : വൈദികരോട് ഫ്രാൻസിസ് മാർപാപ്പാ

സുവിശേഷത്തിന്റെ ആനന്ദം അനുഭവിക്കാനും, ദൈവജനത്തോ ടൊപ്പമായിരിക്കാനും, നല്ല രീതിയിൽ സേവനമനുഷ്ഠിക്കാനും വൈദികരോട് ആഹ്വാനം ചെയ്ത് മാർപാപ്പാ.

തുടർപരിശീലനത്തിന്റെ ഭാഗമായി ഫെബ്രുവരി ആറ് മുതൽ പത്ത് വരെ വത്തിക്കാനിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ പൗരോഹിത്യ ജീവിതത്തിൽ വേണ്ട മൂല്യങ്ങളെക്കുറിച്ചും, തങ്ങളുടെ സേവനത്തിനായി നൽകപ്പെടുന്ന ജനതകളോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഉദ്ബോധിപ്പിച്ചത്.സമ്മേളനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വത്തിക്കാനിലെത്തിയ വൈദികർക്ക് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ, വൈദികർ തങ്ങളുടെ രൂപതകളിലും, മറ്റിടങ്ങളിലും ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു. മാറ്റങ്ങളുടെ ഈ കാലത്ത്, പരസ്പരം നല്ല ആശയങ്ങൾ കൈമാറാനും, പ്രശ്നങ്ങളെ ഒരുമിച്ച് അഭിമുഖീകരിക്കാനും, തങ്ങളുടെ സേവനരംഗങ്ങളെ എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന ചിന്തകൾ പങ്കുവയ്ക്കാനും, അതേസമയം, ദൈവത്തിന്റെ ഹിതമനുസരിച്ച് ധൈര്യപൂർവ്വം മുന്നോട്ട് പോകാനും ഈ സമ്മേളനത്തിലൂടെ വൈദികർക്ക് കൃപ ലഭിക്കുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group