വിശുദ്ധനായി തീരുക എന്നതിന്റെ അർത്ഥം കൂടുതൽ പൂർണ്ണമായി നാം തന്നെ ആയിരിക്കുക എന്നതാണ്:മാർപാപ്പ

    വിശുദ്ധ ജീവിതം നയിക്കുന്നതിനെ കുറിച്ച് യുവജനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം

    വിശുദ്ധരെ അനുകരിക്കുക എന്നതിന് അവരുടെ ജീവിതരീതിയും വിശുദ്ധ ജീവിതമാർഗ്ഗവും പകർത്തുകയെന്ന് അർത്ഥമില്ല. സഹായകവും പ്രചോദനകരവുമായേക്കാവുന്ന ചില സാക്ഷ്യങ്ങളുണ്ട്. പക്ഷേ നമ്മൾ അത് പകർത്തരുത്. കാരണം നമ്മെ സംബന്ധിച്ച് കർത്താവ് നിശ്ചയിച്ചിട്ടുള്ള സവിശേഷമായ പാതയിൽ നിന്ന് അത് നമ്മെ മാറ്റിക്കളയും. നീ ആരാണെന്ന് നീ കണ്ടുപിടിക്കണം. മറ്റുള്ളവർ എന്ത് പറഞ്ഞാലും ചിന്തിച്ചാലും വിശുദ്ധനാകാനുള്ള സ്വന്തം വഴി നീ കണ്ടുപിടിക്കണം. ഒരു വിശുദ്ധനായി തീരുക എന്നതിന്റെ അർത്ഥം നീ കൂടുതൽ പൂർണ്ണമായി നീ തന്നെ ആയിരിക്കുക എന്നതാണ്. സ്വപ്നം കാണാനും സൃഷ്ടിക്കാനും കർത്താവ് ആഗ്രഹിച്ചത് എന്തോ അത് നീ ആയിത്തീരണം. ഫോട്ടോകോപ്പി ആയിത്തീരരുത്.

    “ക്രിസ്തു ജീവിക്കുന്നു”: വിശുദ്ധരെ പകർത്തിയല്ല വിശുദ്ധരാവുക പാപ്പാ കുറിച്ചു


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group