ജനന രജിസ്ട്രേഷൻ; ഇനി കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം

ജനന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഇനി മുതല്‍ കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണമെന്ന് കേന്ദ്രം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇനി മുതല്‍ മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന ദേഭഗതിയുള്ളത്. നിലവില്‍ ജനന രജിസ്‌ട്രേഷനില്‍ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു.

സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകാരം നല്‍കി വിജ്ഞാപനം ചെയ്യുമ്ബോള്‍ മാത്രമാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. കുഞ്ഞിന്റെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെ മതവും രേഖപ്പെടുത്താനുള്ള കോളങ്ങള്‍ നിര്‍ദിഷ്ട ഫോറം നമ്പര്‍ 1 ല്‍ ഇനി മുതല്‍ ഉണ്ടാകും.

ദത്തെടുക്കുന്നതിനും ഈ നിയമം ബാധകമാകും. ജനന,മരണ സ്ഥിതിവിവര കണക്കുകള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ആധാര്‍ നമ്ബര്‍, വോട്ടര്‍ പട്ടിക, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഭൂമി രജിസ്‌ട്രേഷന്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ചട്ടങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

2023 ആഗസ്റ്റ് 11നാണ് ജനന, മരണ രജിസ്‌ട്രേഷന്‍ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. എല്ലാ ജനന, മരണങ്ങളും ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് പ്രായം തെളിയിക്കുന്നതിനുള്ള രേഖയാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group