സഹോദരങ്ങൾ ഒരുമിച്ച്‌ പൗരോഹിത്യ പദവിയില്‍

ദൈവത്തിന്‍റെ വിളി ആകസ്മികമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പാലക്കാട് രൂപത കഞ്ചിക്കോട് ഗുഡ് ഷെപ്പേര്‍ഡ് ഇടവകയിലെ സഹോദരവൈദികര്‍.

ചിറമ്മല്‍ ചാക്കോ ജോര്‍ജിന്‍റെ മക്കളായ മെല്‍വിനും മെല്‍ജോയുമാണ് പാലക്കാട് രൂപതക്ക് വേണ്ടി വൈദിക പട്ടം സ്വീകരിച്ചത്.

തനിക്ക് ആകെ ഉള്ള രണ്ട് ആണ്‍മക്കളെയും ദൈവത്തിന് സമര്‍പ്പിച്ചതിന്‍റെ സന്തോഷത്തിലാണ് ചിറമ്മല്‍ ചാക്കോ ജോര്‍ജ്. ഗാന ശുശ്രൂഷയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുകയും അനേകര്‍ക്ക് ദൈവസ്നേഹാനുഭവം പങ്കുവയ്ക്കുകയും ചെയ്ത ചാക്കോ ജോര്‍ജിന്, ദൈവത്തിന്‍റെ സ്വരമാകാന്‍ മക്കളെ തിരഞ്ഞെടുത്ത ദൈവത്തോട് നന്ദി മാത്രമേ പറയാന്‍ ഉള്ളു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group