വിറ്റ്നസ്സ് ചലഞ്ചുമായി ആയിരങ്ങൾ

സിനിമകളിലൂടെയും, വിവിധ സോഷ്യൽ മീഡിയാകളിലൂടെയും, യേശുവിനെയും, ക്രൈസ്തവ സമൂഹത്തെയും ബോധപൂർവ്വം ചില തല്പരകക്ഷികൾ ആക്ഷേപിക്കുമ്പോൾ, ‘യേശു ഏകരക്ഷകനാണെന്ന്’ പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ – പൂങ്കാവിലെ ജീസസ്സ് യൂത്ത് പ്രവർത്തകർ.

പൂങ്കാവിലെ ജീസസ്സ് യൂത്തിന്റെ പ്രതിനിധിയായി സോഷ്യൽ മീഡിയാകളിലൂടെ സിറാജ് എന്ന ചെറപ്പക്കാരൻ സ്വാ​ഗതം ചെയ്ത ‘വിറ്റ്നസ് ചലഞ്ചിൽ’ ആയിരകണക്കിനാളുകൾ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ക്രൂശിതരൂപം കൈയിലേന്തി യേശു ഏകരക്ഷകനെന്ന് പ്രഖ്യാപിക്കുന്നവരിൽ മലയാളികൾ മാത്രമല്ല ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും, അവരവരുടെ ഭാഷകളിൽ ഈ ചലഞ്ചിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നു.

വൈദികരും, സിസ്റ്റേഴ്സും, കുടുംബങ്ങളും, അല്മായരും, കുട്ടികളും ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ഈശോ ദൈവമാണെന്നും, ലോക രക്ഷകനാണെന്നും, ഏകരക്ഷകനാണെന്നും – ആകാശത്തിനു കീഴേ മനുഷ്യരക്ഷയ്ക്കായ് നല്കപ്പെട്ട നാമം യേശു നാമം മാത്രമാണെന്നുമുള്ള സഭയുടെ പഠനങ്ങളെ മാറോട് ചേർത്തു പിടിച്ച ജീസസ്സ് യൂത്ത് പ്രവർത്തകരോടൊപ്പം ആയിരങ്ങൾ അണിനിരക്കുന്നത് വലിയൊരു അനുഭവമായി. യേശുവിനെ വെറുമൊരു പ്രവാചകനായി കണ്ടവരുടെ മുമ്പിൽ, ‘യേശു ഏകരക്ഷകൻ’ എന്ന് പ്രഖ്യാപിച്ച് ചലഞ്ചിൽ പങ്കെടുത്ത ആയിരങ്ങളെ കണ്ട് പകച്ച് നിൽക്കുകയാണ് കോമാളി സിനിമക്കാർ.

ഈ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
നിങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ നിന്നുകൊണ്ട് യേശുക്രിസ്തുവിന്റെ ക്രൂശിതരൂപം/ഫോട്ടോ കയ്യിൽ പിടിച്ചുകൊണ്ട്
#എന്റെഈശോഎന്റെദൈവം
#MyJesusMyGod
എന്നുപറഞ്ഞുകൊണ്ട് ഒരു വീഡിയോ എടുത്ത് ഞങ്ങൾക്ക് അയച്ചു തരിക.
♦️വീഡിയോടൊപ്പം നിങ്ങളുടെ പേരും സ്ഥലവും അയക്കുക.
(ex: JOSEPH SIRAJ POOMKAVU, ALAPPUZHA)
♦️വീഡിയോ അയക്കേണ്ട നമ്പർ 9539926026, +919847725464, 8921642601
പേജ് ലൈക് & ഷെയർ ചെയ്ത് എല്ലാവരിലേയ്ക്കും എത്തിക്കുക.ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.facebook.com/enteesoentedaivam/
കൂടുതൽ വിവരങ്ങൾക്കും വീഡിയോ അയച്ചുതരുവാനുമായി ഈ നമ്പറിൽ ബന്ധപ്പെടുക
♦️ വീഡിയോ അയക്കേണ്ട നമ്പർ +91 9539926026, +91 9847725464, +91 8921642601


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group