മൊബൈല്‍ ഫോണ്‍ ഉപയോഗവും മസ്തിഷ്ക അർബുദ (ബ്രെയിൻ കാൻസർ) സാധ്യതയും തമ്മില്‍ ബന്ധമില്ലെന്ന് പുതിയ പഠനം. ലോകമെമ്ബാടും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയും ഇത് അംഗീകരിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തില്‍ വർധനവുണ്ടായിട്ടുണ്ടെങ്കിലും മസ്തിഷ്ക അർബുദ എണ്ണത്തില്‍ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് പഠനം പറയുന്നത്.
1994-2022 വരെയുള്ള 63 പഠനങ്ങള്‍ വിശകലനത്തില്‍ ഉള്‍പ്പെടുന്നു. 10 രാജ്യങ്ങളില്‍ നിന്നുള്ള 11 ഗവേഷകരാണ് ഇത് വിലയിരുത്തിയത്. മൊബൈല്‍ ഫോണുകള്‍, ടിവി, ബേബി മോണിറ്ററുകള്‍, റഡാർ എന്നിവയില്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് സർവകലാശാലയിലെ കാൻസർ എപ്പിഡെമിയോളജി പ്രഫസറായ മാർക്ക് എല്‍വുഡ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയടക്കം മറ്റ് പല അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മൊബൈല്‍ ഫോണുകളുടെ റേഡിയേഷൻ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ വിലയിരുത്തല്‍ അടുത്ത വർഷം ആദ്യ പാദത്തില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group