വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; പുതിയ മുന്നറിയിപ്പുമായി എംവിഡി

എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറില്‍ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്.

പേരും ഫോണ്‍ നമ്ബറും ആധാറിലെ പോലെ ആക്കിയാല്‍ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ്, പിഴ എന്നിവ അടയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി.

ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എംവിഡി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

അതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== ലിങ്കില്‍ കയറി നിങ്ങളുടെ വാഹന നമ്ബർ എന്റർ ചെയ്ത് താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോകണം. വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകള്‍ കാണാൻ സാധിക്കും അതില്‍ താഴെ ഭാഗത്ത് മൊബൈല്‍ നമ്ബർ അപ്ഡേഷൻ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് ആവശ്യമായ ഡീറ്റെയില്‍സ് എന്റർ ചെയ്താല്‍ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയില്‍സിനോട് കൂടെ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ window യില്‍ ആധാർ നമ്ബറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം enter ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഒരു പക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കില്‍ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈല്‍ നമ്ബർ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് ആവശ്യപ്പെടുന്ന ഡീറ്റൈല്‍സ് എന്റർ ചെയ്താല്‍ ഒരു അപ്ലിക്കേഷൻ നമ്ബർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക. തുടർന്ന് അതില്‍ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോണ്‍ നമ്ബർ ഉള്ള ആധാർ അല്ലെങ്കില്‍ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്ക്യുമെൻ്റുകളും കൂടി പ്രിന്റ് എടുത്ത് ഫൈനല്‍ സബ്മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

വാഹന ഉടമയുടെ mobile number update ആവുകയും പേരില്‍ മാത്രം തിരുത്തലുകള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആധാറിൻ്റെ കോപ്പിയും ആർസിയുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർടി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ one and same certificate, എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാവുന്നതാണ്.

വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തില്‍ mobile number update ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച്‌ concerned registering authority-യുടെ അനുമതി വാങ്ങിച്ച ഡോക്ക്യുമെൻ്റുകളും നോമിനിയുടെ ഫോണ്‍ നമ്ബർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും update mobile number എന്ന icon-ലൂടെ അപ്‌ലോഡ് ചെയ്യേണ്ടതും അപേക്ഷകള്‍ ഓഫീസില്‍ സമർപ്പിക്കുകയും ചെയ്യണം.

ഏതെങ്കിലും സ്ഥാപനത്തിൻറെ / ഡിപ്പാർട്ട്മെൻ്റിൻ്റെ പേരിലുള്ള വാഹനമായാലും ഓണ്‍ലൈൻ വഴി update mobile number എന്ന ഓപ്‌ഷനിലൂടെ അപ്ലൈ ചെയ്തു അപേക്ഷ സമർപ്പിച്ചാല്‍ മാത്രമേ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇനി വാഹന ഉടമസ്ഥൻ വിദേശത്താണെങ്കില്‍ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും അപ്ഡേറ്റ് ചെയ്യുന്ന ഫോണ്‍ നമ്ബർ ഉള്ള ആധാറിൻ്റെ / ഇ ആധാറിൻ്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തൻറെ ആർ ടി ഓഫീസിന്റെ മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്താല്‍ ഓഫീസില്‍ നിന്നും അത് അപ്ഡേറ്റ് ചെയ്തു തരുന്നതായിരിക്കുമെന്നും എംവിഡി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group