കർദിനാൾ പദവി ഭാരതസഭയ്ക്ക് ലഭിച്ച അംഗീകാരം : ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ

ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോമലബാർ സഭയ്ക്കുമുള്ള മാർപാപ്പയുടെ കരുതലും സ്നേഹവുമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ പദവിയെന്ന് ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ.

വത്തിക്കാനിൽ മാർപാപ്പയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആഗോള കത്തോലിക്കാ സഭ നൽകിയ അംഗീകാരമാണ് ഇതെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ പറഞ്ഞു.

ഭാരതത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിന് ഈ അംഗീകാരം അഭിമാനമുഹൂർത്തങ്ങൾ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പയുടെ ഇന്ത്യാസന്ദർശനത്തിന് വേഗത കൈവരിക്കാൻ മോൺ. കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്നു പ്രതീക്ഷിക്കാം.

ഗൾഫ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഫ്രാൻസിസ് പാപ്പയ്ക്ക് ലഭിച്ച ഊഷ്മള വരവേല്പുകളുടെയും ലോകം നൽകിക്കൊണ്ടിരിക്കുന്ന വൻ ആദരവുകളുടെയും കത്തോലിക്കാ സഭയുടെ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ബന്ധങ്ങളുടെയും പിന്നിൽ മോൺ. കൂവക്കാട്ടിൻ്റെ മികച്ച സംഘാടകത്വവും നയതന്ത്രവും പ്രഗത്ഭ്യവും വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group