ദക്ഷിണ സുഡാന് സഹായ ഹസ്തവുമായി കാരിത്താസ്

ലോകത്തിൽ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന യുവരാജ്യമായ ദക്ഷിണസുഡാന്
സഹായഹസ്തവുമായി ഇറ്റാലിയൻ കാരിത്താസ്.

കാരിത്താസ് ഇറ്റലിയുടെ പ്രതിനിനിധി സംഘം ദക്ഷിണ സുഡാനിലെ മലക്കലിൽ ഈ ദിനങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും ദരിദ്രമായ നാടും 2011-ൽ മാത്രം പിറവിയെടുത്ത യുവരാജ്യവുമായ ദക്ഷിണ സുഡാനിലെ അവസ്ഥ ആരെയും ഒഴിവാക്കാത്ത യുദ്ധം മൂലം ഗുരുതരമാണെന്നും സുഡാനിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്കും അവസ്ഥ വഷളാക്കിയരിക്കയാണെന്നും കാരിത്താസ് സംഘടന വെളിപ്പെടുത്തുന്നു.

ഈ സംഘടനയുടെ പ്രതിനിധികൾ അന്നാട്ടിലെ ബെൻതിയു രൂപതയുടെ ഇറ്റലിക്കാരനായ മെത്രാൻ ക്രിസ്ത്യൻ കർലസാരെയുമായി കൂടിക്കാഴ്ച നടത്തി. ജലപ്രളയം ഉൾപ്പടെ ഉയർത്തിരിക്കുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം കാരിത്താസ് സംഘടനയുടെ പ്രതിനിധികളോട് സംസാരിച്ചു.

സാമ്പത്തിക പ്രതിസന്ധി ദക്ഷിണ സുഡാനെ മുട്ടുകുത്തിച്ചിരിക്കയാണെന്നും പണമില്ലാതെ വലയുകയാണെന്നും സുഡാൻ യുദ്ധത്തിൻറെ ഫലമായി എണ്ണക്കച്ചവടത്തിന് തടസ്സം ഉണ്ടായിരിക്കുന്നത് സ്ഥിതി വഷളാക്കിയിരിക്കയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ പശ്ചാത്തലത്തിൽ കാരിത്താസ് സംഘടന ദക്ഷിണ സുഡാനിൽ പരിശീലനം ബോധവൽക്കരണം എന്നിവയ്ക്കായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നുവെന്ന് വെളിപ്പെടുത്തി. സാമ്പത്തിക സഹായവും കാരിത്താസ് സംഘടന ഉറപ്പു നല്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group