പരിശുദ്ധ കുർബാനയ്ക്കിടെ അതിക്രമം നടത്തി മാഫിയാസംഘം

ഇറ്റലിയിൽ വൈദികനെ ലക്ഷ്യംവച്ച് പരിശുദ്ധ കുർബാനയ്ക്കിടെ അതിക്രമം നടത്തി മാഫിയാസംഘം.

വിബോ വലെന്റിയ പ്രവിശ്യയിലെ ഇടവക വികാരി ഫാ. ഫെലിസ് പലമാരയെയാണ് മാഫിയാസംഘം ആക്രമിച്ചത്.

പരിശുദ്ധ കുർബാനയ്ക്കിടയിൽ കാസയിൽ നിന്ന് വിചിത്രമായ മണം ഉയർന്നതിനെ തുടർന്ന് വൈദികൻ താൽക്കാലികമായി പരിശുദ്ധ കുർബാന അർപ്പണം നിർത്തിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. ലബോറട്ടറികളിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ അതിൽ കലർത്തിയിരുന്നതായി പിന്നീട് മനസ്സിലാക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ആയിരുന്നു.

സംഭവത്തെ തുടർന്ന് ട്രോപിയ-മിലെറ്റോ- നിക്കോട്ടെറ ബിഷപ്പ് അറ്റിലിയോ നോസ്ട്രോ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ അപലപിച്ചു. “ഇടവകകളുടെ സാധാരണ ക്രിസ്തീയ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തതും ഭയപ്പെടുത്തുന്നതുമായ പ്രവൃത്തികൾ മൂലം രൂപത കഷ്ടതയുടെ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. ഇക്കാരണത്താൽ, അക്രമത്തിന്റെ ഈ ഭാഷയിൽ തളരരുതെന്ന് ക്രിസ്ത്യൻ സമൂഹങ്ങളോട് ഞാൻ വീണ്ടും അപേക്ഷിക്കുന്നു. നിരുത്സാഹപ്പെടുത്തലും കോപവുംകൊണ്ട് പ്രലോഭിപ്പിക്കപ്പെടാൻ അനുവദിക്കുന്ന ഈ യുക്തിക്ക് നാം വഴങ്ങരുത്. ഞങ്ങൾക്ക് ഈ ഭാഷ അംഗീകരിക്കാൻ കഴിയില്ല. വിദ്വേഷത്തോടെയും വെറുപ്പോടെയും പ്രതികരിക്കരുത്. കാരണം, അത് സമാധാനത്തിൻ്റെ പാതയല്ല” – ബിഷപ്പ് പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group