ഉത്തരവുണ്ടെന്ന വാക്കാലുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ കേസുകൾ മാറ്റിവയ്ക്കരുത്: ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചെന്ന വാക്കാലുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ജില്ലാ ജുഡീഷ്യറിയിലെ ഒരു കോടതിയും കേസുകള്‍ മാറ്റിവയ്‌ക്കരുതെന്നും പകരം ഉത്തരവിന്റെ പകര്‍പ്പോ ബന്ധപ്പെട്ട കക്ഷികളില്‍ നിന്നുള്ള സത്യവാങ്മൂലമോ ആവശ്യപ്പെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി സ്റ്റേ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വാക്കാലുള്ള നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതികളും ട്രൈബ്യൂണലുകളും അര്‍ധ ജുഡീഷ്യല്‍ ഫോറങ്ങളും കേസുകള്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവയ്‌ക്കുന്ന പ്രവണതയ്‌ക്കെതിരെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

ഉത്തരവില്‍ ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാറ്റിവയ്‌ക്കലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജില്ലാ ജുഡീഷ്യറി, ട്രൈബ്യൂണലുകള്‍, അര്‍ദ്ധ ജുഡീഷ്യല്‍ ഫോറങ്ങള്‍ എന്നിവയിലെ കോടതികള്‍ക്ക് ബെഞ്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നൽകി.

2017ല്‍ തൃശ്ശൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിലെ ഡിസ്ചാര്‍ജ് പെറ്റീഷന്‍ പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം നല്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m