ഒക്ടോബർ 28 – വിശുദ്ധ യൂദാ തദേവൂസ്

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥൻ എന്ന് വിശേഷിപ്പിച്ചിരുന്ന വിശുദ്ധ യൂദാ തദേവൂസ് ക്രിസ്തുദേവന്റെ അപ്പോസ്തോലന്മ്മാരിൽ ഒരാളാണ്. ക്രിസ്തു ദേവന്റെ 12  ശിഷ്യന്മാരിൽ പ്രധാനി ആയിരുന്നു വിശുദ്ധ യൂദാ തദേവൂസ്. ദൈവ ദർശനങ്ങൾ ജനങ്ങളിലേക്ക് പകർന്നു നൽകുന്നതിനായും പുണ്യ കർമ്മങ്ങൾ ചെയ്യുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം തിരഞ്ഞെടുക്കുകയുണ്ടായി. ഈശോയുടെ സന്തത സഹചാരിയായി വർത്തിച്ചു. ദിവ്യകാരുണ്യ സ്നേഹിതനായ വിശുദ്ധൻ മെസപ്പെട്ടാമിയ, ലിബിയ തുടങ്ങിയ സ്ഥലങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലങ്ങൾ. അവിടെങ്ങളിലെല്ലാം സുവിശേഷ പ്രസംഗങ്ങളാൽ ജനങ്ങളിൽ ദൈവകാരുണ്യം വളർത്തി. സന്മാർഗങ്ങളിൽ ജീവിതത്തെ ഉയർത്തുന്നതിനും മറ്റും ജനങ്ങളെ പ്രാപ്തരാക്കി. പിന്നീട്ട് പേർഷ്യയിലേക്ക് തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. അസാന്മാർഗ ജീവിതം നയിച്ചിരുന്ന അവിടുത്തെ ജനങ്ങളെ ആത്‌മീയയുടെ വാതിലുകളിൽ കൈപിടിച്ചുയർത്തിയ മഹനീയ വെക്തിത്വത്തിനുടമയായിരുന്നു വിശുദ്ധൻ. പലവിധമായ പ്രതിബന്ധങ്ങൾ അദ്ദേഹത്തിനവിടെ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ ദൈവകാരുണ്യംകൊണ്ട് തുടച്ചു നീക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അപരിഷ്‌കൃതവും ദുരാചാരങ്ങളും നിറഞ്ഞ ഒരു ജനത ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.  മൃതദേഹങ്ങൾ വന്യമൃഗങ്ങൾക്ക് ഭക്ഷണമായി നൽകുകയും തങ്ങളുടെ കുരുന്നുകളെ ദേവൻമ്മാർക്ക് മുന്നിൽ കുരുതി കൊടുക്കുകയും ചെയ്തിരുന്ന ജനസമൂഹത്തിന് മുന്നിൽ സുവിശേഷം പ്രസംഗിക്കുകയുണ്ടായി. അതിലൂടെ രക്തസാക്ഷിത്വവും വരിക്കേണ്ടിവന്നെങ്കിലും അദ്ദേഹത്തിന്റെ പ്രയത്നം ഫലം കാണുകയും ചെയ്തു. അധഃപതിച്ചവരോട് അനുകമ്പാപൂർവ്വം പെരുമാറുവാൻ അദ്ദേഹം ഉപദേശിക്കുകയുണ്ടായി. അനുകമ്പയുടെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു ഈ വിശുദ്ധ ജീവിതം.