ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ മാത്രം.

ഉച്ചക്ക് 2:35ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.
എല്‍.വി.എം-3 എന്ന റോക്കറ്റാണ് ചന്ദ്രയാൻ പേടകത്തെയും വഹിച്ച്‌ ആകാശത്തേക്കുയരുക. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.

അവസാന വട്ട സുരക്ഷാ പരിശോധനകളും നടത്തി. ഇന്ന് വിക്ഷേപിച്ച്‌ ആഗസ്റ്റ് 24 ന് ചന്ദ്രനില്‍ ഇറക്കുകയാണ് ലക്ഷ്യം. ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതാണ് മിഷനിലെ ഏറ്റവും ദുഷ്കരമായ പ്രക്രിയ. വിജയിച്ചാല്‍ ഇത് കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram grou