യുദ്ധo തീർത്ത പ്രതിസന്ധികൾക്കിടയിലും ആദ്യമായി ഈശോയെ സ്വീകരിച്ച് ഗാസയിലെ കുട്ടികൾ

യുദ്ധങ്ങളും അതേ തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും രൂക്ഷമാകുമ്പോഴും ആത്മീയമായ കാര്യങ്ങളിലും കൗദാശികജീവിതത്തിലും ഒരിക്കലും പിന്നോട്ടുപോകാതെ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുകയാണ് ഗാസയിലെ കത്തോലിക്കർ. അതിനു ഉദാഹരണമാണ്, ഞായറാഴ്ച ഗാസയിലെ ഹോളി ഫാമിലി ദൈവാലയത്തിൽ നടന്ന കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. പ്രതിസന്ധികൾക്കിടയിലും എട്ടു കുട്ടികളാണ് ആദ്യമായി ഈശോയെ സ്വീകരിച്ചത്.

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഈ വാർത്ത പുറത്തെത്തിയത്. യുദ്ധത്തിന്റെ പ്രതിസന്ധികൾക്കിടയിൽ ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഈ കുട്ടികൾക്കു കഴിഞ്ഞതായി ദൈവാലയത്തിന്റെ ഔദ്യോഗിക സൈറ്റിൽ വിശദീകരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group