തീവ്രവാദി ആക്രമണം : 14 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

വടക്കുകിഴക്കൻ നൈജീരിയയിൽ കഴിഞ്ഞ ദിവസം ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ 14 ക്രൈസ്തവർ കൊല്ലപ്പെട്ടു.
ലൂക്കാ ലെവോംഗ് എന്ന പാസ്റ്റർ അദ്ദേഹത്തിന്റെ പ്രാർത്ഥനാലയത്തിനു സമീപത്തും മറ്റുള്ളവർ അവരുടെ വീടുകളിലും വച്ചാണ് ആക്രമിക്കപ്പെട്ടത്.

“ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിലെ തീവ്രവാദികൾ പുലർച്ചെ ഒരുമണിയോടെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഭീകരർ COCIN പള്ളികെട്ടിടത്തിനും പട്ടണത്തിലെ ക്രിസ്ത്യാനികളുടെ വീടുകൾക്കും തീയിടുകയും പള്ളിയുടെ പരിസരത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു” – പ്രദേശവാസിയായ ആരോൺ ബ്വാല ക്രിസ്റ്റ്യൻ പറഞ്ഞു.

നൈജീരിയയിൽ ഓരോ ദിവസവും ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം വർധിച്ചു വരികയാണ്. ഓപ്പൺ ഡോർസിൻ്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോർട്ട് അനുസരിച്ച്, 2022-ൽ തീവ്രവാദി ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് നൈജീരിയയിലാണ്. 5,014 ആളുകളാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുകൂടാതെ 4,726 ആളുകൾ തട്ടിക്കൊണ്ടു പോകലുകൾക്കും ഇരകളായിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group