ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്.

ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ അദ്ധ്വാനിക്കുക. നാം നമ്മുടെ ജോലി ചെയ്തു കഴിഞ്ഞാലും ആഹാരം നമ്മുടെ പിതാവിന്‍റെ ദാനമാണ്. അതിനുവേണ്ടി അവിടത്തോടു യാചിക്കുന്നതും അതിനെപ്രതി അവിടുത്തേക്ക് നന്ദി പറയുന്നതും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം

ദിനംപ്രതി നമ്മുടെ ചെറിയ ആവശ്യങ്ങൾപോലും അറിയുന്ന ദൈവത്തെ പലപ്പോഴും നമുക്ക് വചനത്തിൽ ഉടനീളം കാണുവാൻ കഴിയും. പഴയനിയമത്തിൽ ഏലിയാവ് എന്ന പ്രവാചകനെ , സംരക്ഷിക്കുന്ന ദൈവത്തെ വചനത്തിലുട നീളം കാണുവാൻ കഴിയും. ദേശത്ത് ക്ഷാമം വന്നപ്പോൾ ഏലിയാവ് കരീത്ത് തോടിന് അരികെ പോവുകയും ദൈവം തന്റെ കരുണയാൽ ദിനംപ്രതി കാക്കകളെ അയച്ച് അപ്പം എത്തിക്കുകയും ചെയ്തു. നമുക്ക് ജീവൻ നൽകുന്ന പിതാവ് തന്നെയാണ് നമുക്കാവശ്യമായ ഭൗമികവും അധ്യാത്മികവുമായ എല്ലാ നന്മകളുടെയും ഉറവിടം.

നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും എന്ന് തിരുവചനം പറയുന്നു. ഭൗമീകമായ ആഹാരത്തോടൊപ്പം, നിത്യജീവന്റെ അപ്പത്തിനുവേണ്ടിയുള്ള അടങ്ങാത്ത വിശപ്പും നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. നാളെയെക്കുറിച്ചു ആകുലപ്പെട്ടു ദൈവം നമുക്ക് നല്കിയിരിക്കുന്ന ഇന്നത്തെ ദിവസം നശിപ്പിച്ചു കളയാതെ, എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group