ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണമെന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കുവൈത്ത് സീറോമലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേര്‍ന്ന് കൂട്ടിക്കല്‍ പ്രദേശത്തെ പറത്താനത്ത് നിര്‍മ്മിച്ച ഭവനത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.

ആദിമ സഭയില്‍ സ്ലീഹന്മാരോട് ചേര്‍ന്നുനിന്നവരുടെ വീടുകളില്‍ നിന്നുയര്‍ന്നു വന്ന തീക്ഷ്ണതയാണ് സഭയുടെ വിശ്വാസ തീക്ഷ്ണതയുടെ അടിസ്ഥാനം. വീടിനുള്ളിലെ സഭ ഒരു വലിയ പഠന വിഷയവും ചിന്താ വിഷയവുമാണ്. ആരാധനാ ക്രമത്തിന്‍റെ കാവലാളുകളായി പലപ്പോഴും നിലകൊള്ളുന്നത് മിഡില്‍ ഈസ്റ്റിലെ പ്രവാസികളാണ്. അടച്ചുറപ്പുള്ള ഒരു ഭവനം അര്‍ഹിക്കുന്നവര്‍ക്ക് സാധ്യമാക്കുവാന്‍ പ്രയത്നിക്കുന്ന കാരുണ്യ പ്രവൃത്തി നടത്തുന്ന കുവൈറ്റ് എസ്എംസിഎയെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. സിനഡിലും എപ്പാര്‍ക്കിയല്‍ അസംബ്ലികളിലും മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലികളിലുമുള്ള പ്രവാസികളുടെ ഗുണപരമായ സംഭാവനകളെപ്പറ്റി മേജര്‍ ആര്‍ച്ച്ബിഷപ്പും മറ്റ് രൂപതാ അധ്യക്ഷന്മാരും നന്ദിയോടെ സ്മരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group