കുട്ടികൾ സുരക്ഷിതരാണെന്ന് സഭ ഉറപ്പുവരുത്തണം’: പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ഡയറക്ടർ

, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ സുഡാൻ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ (പി. എം. എസ്.) ഡയറക്ടർ ഫാ. സാന്റോ ഗാബ.

എല്ലാ വർഷവും ആചരിക്കുന്ന ആഫ്രിക്കൻ ശിശുദിന പരിപാടിയുടെ സന്ദേശത്തിലാണ് കുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി സംശയിക്കുന്ന എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യാൻ ഫാ. സാന്റോ ഗാബ പൗരന്മാരോട് അഭ്യർഥിച്ചത്.

“കുട്ടികൾ സുരക്ഷിതരാണെന്ന് സഭ ഉറപ്പുവരുത്തണം. കാരണം, കുട്ടികൾ സഭയുടെ ഭാവിയാണ്” , തന്റെ സന്ദേശത്തിൽ ഫാ. ഗാബ പറഞ്ഞു. കത്തോലിക്ക സഭയും ദക്ഷിണ സുഡാനിലെ നേതാക്കളും കുട്ടികളുടെ അന്തസും മാന്യമായ ജീവിതത്തിനും ശാരീരികസമഗ്രതയ്ക്കുമുള്ള അവരുടെ അവകാശങ്ങൾ ബഹുമാനിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group