ആലുവ: അയല്‍സംസ്ഥാനങ്ങളെ മാതൃകയാക്കി ബസുകളില്‍ സ്ഥലപ്പേരിനു പകരം ഇനി പ്രത്യേക കോഡ് നമ്ബറുമായി കെഎസ്‌ആർടിസിയും.
കേരളത്തിന് അകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങള്‍ക്ക് ഒന്നുമുതല്‍ 921 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും നല്‍കിയാണ് പ്രത്യേക കോഡ് തയാറാക്കിയിരിക്കുന്നത്.
ഇതോടെ മലയാളികളല്ലാത്തവർക്കും ഭാഷാതടസമില്ലാതെ നമ്ബർ കണ്ട് ഏതു സ്ഥലത്തേക്കാണ് ബസ് പോകുന്നതെന്ന് മനസിലാക്കാനാകും. ഒന്നുമുതല്‍ 14 വരെ ജില്ലകള്‍ക്കും 15 (പാറശാല) മുതല്‍ 94 (പമ്ബ) വരെ കെഎസ്‌ആർടിസി ഡിപ്പോകള്‍ക്കും അനുവദിച്ചാണ് നമ്ബർ തുടങ്ങുന്നത്.
ഇതുപ്രകാരം കണ്ണൂർ ജില്ലയുടെയും ഡിപ്പോയുടെയും നമ്ബർ 13 തന്നെയായിരിക്കും. എറണാകുളം 07 ആയതിനാല്‍ വൈറ്റില ഹബ് 07 എ എന്നറിയപ്പെടും. ആലുവ ഡിപ്പോയ്ക്ക് 70 അനുവദിച്ചു. ആകെ 94 ബസ് സ്റ്റാൻഡുകളാണ് സംസ്ഥാനത്തുള്ളത്.
വിമാനത്താവളങ്ങള്‍ക്ക് 103, ഹൈക്കോടതി 106, മെഡിക്കല്‍ കോളജ് 108, സെക്രട്ടേറിയറ്റ് 101, സിവില്‍ സ്റ്റേഷൻ 100, റെയില്‍വേ സ്റ്റേഷൻ 105 എന്നും നല്‍കും. ആശയക്കുഴപ്പമില്ലാതിരിക്കാൻ ഒന്നിലേറെ സ്ഥലങ്ങള്‍ക്ക് എ, ബി, സി തുടങ്ങിയ അക്ഷരങ്ങള്‍ ഉപയോഗിക്കും. ഉദാഹരണത്തിന് തിരുവനന്തപുരം സിവില്‍ സ്റ്റേഷൻ TV 100- A, ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷൻ TV 100 B എന്നായിരിക്കും. റെയില്‍വേ സ്റ്റേഷനും ഇതുപോലെ കോഡ് നല്‍കും. കൊല്ലത്തെ മയ്യനാട് റെയില്‍വേ സ്റ്റേഷൻ KM 105- Y ആണ്.
ആശയക്കുഴപ്പം ഒഴിവാക്കാൻ കൂടുതല്‍ പേർ സന്ദർശിക്കുന്ന തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് 200 മുതല്‍ 365 വരെയുള്ള അക്കങ്ങളാണ് കൊടുത്തിരിക്കുന്നത്. 200 കോവളത്തിനും 256 ഭരണങ്ങാനം പള്ളിക്കും 310 സൈലന്‍റ് വാലിക്കും ലഭിക്കും.
കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവ തിരിച്ചറിയാൻ യഥാക്രമം കെഎ, ടിഎൻ, പിഡി എന്നിവ നല്‍കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങള്‍ ഒന്നുമുതല്‍ 15 വരെയുള്ള അക്കങ്ങളോടൊപ്പം അറിയപ്പെടും. പുതിയ സംവിധാനം ഉടൻ നടപ്പാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group