പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന്
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന്
സഭയുടെ പുതിയ ഇടയനെ തിരഞ്ഞെടുക്കുന്നത്തിനുള്ള കോൺക്ലേവ് മെയ് ഏഴിന് ആരംഭിക്കാന്‍ കർദ്ദിനാളുമാരുടെ ജനറൽ കോൺഗ്രിഗേഷന്‍ യോഗം തീരുമാനമെടുത്തു.
80 വയസ്സിന് താഴെയുള്ള 134 കർദ്ദിനാൾമാരിൽ ഭൂരിഭാഗം പേരും ഇതിനകം റോമിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ ഈ ദിവസങ്ങളിൽ എത്തുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ കർദ്ദിനാളുമാർ ഒരുമിച്ച് ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലെത്തി പ്രാർത്ഥിച്ചിരുന്നു. അതേസമയം, കോൺക്ലേവ് നടക്കേണ്ട വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മെയ് 7 ന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദ്ദിനാൾമാർ 'മാര്‍പാപ്പ തിരഞ്ഞെടുപ്പിനുള്ള ദിവ്യബലി' അർപ്പിക്കും, തുടർന്ന് പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനായി ഗീതം ആലപിച്ചുകൊണ്ട് സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കും. തുടര്‍ന്നു നടക്കുന്ന കോണ്‍ക്ലേവ് അതീവ രഹസ്യ സ്വഭാവത്തോടെയായിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m