തെക്കൻ സുഡാനിലെ സാമൂഹ്യവ്യവസ്ഥിതി തകരാറിലാക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌ത് സുഡാൻ മെത്രാൻ സമിതി.
സുഡാനിൽ സമാധാനം സ്ഥാപിക്കപ്പെടാനായി പ്രാർത്ഥിക്കുകയും, ദൈവത്തിന്റെയും ജനങ്ങളുടെയും സ്വരത്തിന് കാതോർക്കുകയും ചെയ്യാൻ രാജ്യത്തെ എല്ലാ ജനങ്ങളെയും മെത്രാൻ സമിതി ക്ഷണിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ജൂബയിൽ നടന്ന ത്രിദിന യോഗത്തിന്റെ അവസാനത്തിലാണ്, സായുധസംഘർഷങ്ങൾ മൂലം തകർന്ന സാമൂഹ്യവ്യവസ്ഥിതി പുനഃസ്ഥാപിക്കാൻ സുഡാനിലെയും തെക്കൻ സുഡാനിലെയും മെത്രാൻ സമിതി ആവശ്യപ്പെട്ടത്.
കത്തോലിക്കാസഭാംഗങ്ങൾ കൂടുതലുള്ള തെക്കൻ സുഡാനിലെ ജനതയോടാണ് തങ്ങളുടെ കൂടുതൽ ഉത്തരവാദിത്വമെങ്കിലും, സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സായുധസംഘർഷങ്ങളുടെ മുന്നിൽ തങ്ങൾക്ക് നിശ്ശബ്ദരായിരിക്കാനാകില്ലെന്ന് സുഡാൻ മെത്രാൻ സമിതി (SSSCBC) വ്യക്തമാക്കി. ലോകത്തെത്തന്നെ ഏറ്റവും യുവരാജ്യമായ സുഡാനിൽ, ധ്രുതകർമ്മസേനയും (RSF), സായുധസുഡാൻ സേനയും (SAF) തമ്മിൽ ഒരു വർഷമായി നടന്നുവരുന്ന സംഘർഷങ്ങളെ പരാമർശിച്ചുകൊണ്ടാണ് സുഡാൻ മെത്രാൻ സമിതി ഇത്തരമൊരു പ്രസ്‌താവന പുറത്തിറക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m