ഈസ്റ്റര്‍ സ്ഫോടനം : ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രതിപ്പട്ടികയിൽ

2019 ഏപ്രില്‍ 21-ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പര കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി. ആക്രമണസാധ്യതയെ ക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ സിരിസേന അവഗണിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കൊളംബോയിലെ ഫോർട്ട് കോടതി മുൻ പ്രസിഡന്‍റിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്ത മാസം 14നു കോടതിയിൽ ഹാജരാകാന്‍ സിരിസേനയോട് കോടതി നിര്‍ദ്ദേശിച്ചു.

സംഭവത്തില്‍ അന്വേഷണത്തിലുള്ള മെല്ലപ്പോക്കിനെ ചോദ്യം ചെയ്തു കത്തോലിക്ക സഭ ശക്തമായി രംഗത്തെത്തിയപ്പോള്‍ സഭയുടെ ആവശ്യപ്രകാരം സിരിസേന തന്നെ നിയോഗിച്ച അന്വേഷണ സമിതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അതേസമയം, സിരിസേന ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്.

2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലുമാണ് ഇസ്ലാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തിയത്. 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group