താമരശേരി രൂപതയ്ക്ക് അഭിനന്ദനവുമായി ഡോ. ശശി തരൂര്‍ എംപി

ഫുഡ് ലിറ്ററസി ആന്‍ഡ് നൂട്രിഷ്യണല്‍ കൗണ്‍സിലിംഗ് പദ്ധതി നടപ്പിലാക്കിയതിൽ താമരശേരി രൂപതയെ അഭിനന്ദിച്ച് ഡോ. ശശി തരൂര്‍ എംപി.

താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രി കള്‍ച്ചറല്‍ എത്തിക്സിന്‍റെ ഭാഗമായി ആരംഭിച്ച ഫുഡ് ലിറ്ററസി ആന്‍ഡ് നൂട്രിഷ്യണല്‍ കൗണ്‍സിലിംഗ് പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

താമരശേരി രൂപതാ അധ്യക്ഷനും ഇഫയുടെ പ്രസിഡന്‍റുമായ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെ ആരോഗ്യമുള്ള സമുഹവും മനസും ശരീരവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താമരശേരി രൂപത ഫുഡ് ലിറ്ററസി ആന്‍ഡ് നൂട്രിഷ്യണല്‍ കൗണ്‍സിലിംഗ് പദ്ധതി ആരംഭിച്ചത്.

താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രി കള്‍ച്ചറല്‍ എത്തിക്സിന്‍റെ ഭാഗമായി ആരംഭിച്ച ഫുഡ് ലിറ്ററസി ആന്‍ഡ് നൂട്രിഷ്യണല്‍ കൗണ്‍സിലിംഗ് പദ്ധതിയിലൂടെ ഇന്ന് കണ്ടുവരുന്ന പലതരത്തിലുള്ള ജീവിത ശൈലിരോഗങ്ങളെയും നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കാനും സാധിക്കും.വിദ്യാഭ്യാസ സാക്ഷരത പോലെ ഭക്ഷ്യ സാക്ഷരതയും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും രാജ്യത്ത് ആദ്യമായി ഭക്ഷ്യ സാക്ഷരത സംബന്ധിച്ച് നല്ല ആശയം കൊണ്ടുവന്നത് താമരശേരി രൂപതയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എഐസിസി അംഗം ഡോ. ശശി തരൂര്‍ എംപി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group