ബീഹാർ : പട്നയിൽ കത്തോലിക്ക ആശുപത്രിയിൽ നടന്ന ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു.
സിസ്റ്റേഴ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത് സഭയുടെ കീഴിലുള്ള നസ്രത്ത് ആശുപത്രി കഴിഞ്ഞ 73 വര്‍ഷമായി ജനങ്ങളുമായി നല്ലബന്ധത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. ആ ആശുപത്രിയില്‍ വെടിയേറ്റ് ചികിത്സയ്ക്കുകൊണ്ടുവന്ന ആള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു എന്നാരോപിച്ചായിരുന്നു അക്രമം ഉണ്ടായത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്
പങ്കജ് കുമാര്‍ സിന്‍ഹ എന്ന 40-കാരന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ വഴിയില്‍വച്ച് വെടിയേല്ക്കുകയായിരുന്നു. വെടിയേറ്റുവീണ പങ്കജിനെ നസ്രത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പുതന്നെ, അയാള്‍ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നൊരു കിംവദന്തി അവിടെ എല്ലാം പ്രചരിച്ചിരുന്നു. അതേതുടര്‍ന്ന് 50-തോളം ആളുകള്‍ ആശുപത്രിയില്‍ എത്തി ബഹളം വയ്ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിലാണ് സിസ്റ്ററിനും ആശുപത്രി ജീവനക്കാരനും നേരെ കൈയ്യേറ്റം ഉണ്ടായത്. അതിനെ തുടര്‍ന്ന് ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയില്‍ അനിഷ്ട സംഭവങ്ങള്‍ നടന്നതിനുശേഷമാണ് പോലീസ് പങ്കജ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും അയാള്‍ മരിച്ചിരുന്നു. മരണവുമായി ആശുപത്രിക്ക് യാതൊരു ബന്ധവും ഇല്ലെങ്കിലും അവിടെ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group