പള്ളി പൊളിച്ചതിൽ ശക്തമായ നടപടി ഉണ്ടാവും:അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: ലിറ്റിൽ ഫ്ലവർ കത്തോലിക്ക ദേവാലയം പൊ​ളി​ച്ച നീ​ക്കി​യ​തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​ൽനി​ന്നുവി​ശ​ദമായ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ പറഞ്ഞു.ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം ത​ക​ർ​ത്ത സം​ഭ​വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ്
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കാ​ണു​ന്ന​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ മ​ന്ത്രി അമിത് ഷാ അ​റി​യി​ച്ചു.ഡ​ൽ​ഹി​യി​ലെക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ടി​ച്ചു​നി​ര​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​ടു​ത്ത​യാ​ഴ്ച നേ​രി​ട്ടു സം​സാ​രി​ക്കാ​മെ​ന്ന് അ​മി​ത് ഷാ ​ഇ​ന്ന​ലെ ത​ന്നോ​ടു പ​റ​ഞ്ഞു​വെ​ന്നും ചാ​ഴി​കാ​ട​ൻ എംപി അ​റി​യി​ച്ചു.സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞ​താ​യി കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു. വി​ഷ​യം കേ​ന്ദ്ര ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.പ​ള്ളി പൊ​ളി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ റി​പ്പോ​ർ​ട്ട് ഇ​ന്നോ നാ​ളെ​യോ കി​ട്ടു​മെ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​മി​ത് ഷാ ​പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബി​ഷ​പ്പി​നെ​യും വി​ശ്വാ​സീ സ​മൂ​ഹ​ത്തെ​യും അ​റി​യി​ക്കാ​ൻ മ​ന്ത്രി അ​മി​ത് ഷാ ​ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group