സുഡാനിൽ സമാധാനാഭ്യർത്ഥനയുമായി മെത്രാൻ സമിതി

സുഡാനിലെ സംഘർഷങ്ങളും സാധാരണ ജീവിതവും കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കെ, രാജ്യത്ത് സമാധാന പുനഃസ്ഥാപനം ആവശ്യപ്പെട്ട് മെത്രാൻ സമിതി.

രാജ്യത്തെ പൊതുസമൂഹം പ്രതീക്ഷ നശിച്ചാണ് ജീവിക്കുന്നതെന്ന് മെത്രാൻ സമിതി വിലയിരുത്തി.

സുഡാനിലെ സായുധസേനയും (SAF) അർദ്ധസൈനിക വിഭാഗമായ ദ്രുതകർമ്മസേനയും (RSF) തമ്മിലുള്ള സായുധ സംഘർഷങ്ങൾ മൂലം സാധാരണ ജനം ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് സുഡാനിലെയും, തെക്കൻസുഡാനിലെയും സംയുക്ത മെത്രാൻ സംഘം ഓർമ്മിപ്പിച്ചു. പൊതുജനത്തിന്റെ സാധാരണ ജീവിതമാണ് ഇത്തരം അക്രമങ്ങൾ മൂലം താറുമാറാകുന്നതെന്ന് മെത്രാന്മാർ കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group