അനുദിന വിശുദ്ധർ: ഡിസംബർ 20- സിലോസിലെ വിശുദ്ധ ഡൊമിനിക്ക് (1000-1073)

Daily Saints: December 20- St. Dominic of Silos (1000-1073)

റിയോജാ എന്ന് ഇന്നുവിളിക്കുന്ന സ്പെയിനിലെ നവരെയിലുള്ള നവാരേയിലുള്ള കാനാസ്‌ എന്ന സ്ഥലത്താണ് വിശുദ്ധ ഡൊമിനിക്ക് ജനിച്ചത്‌. യുവാവായപ്പോൾ അദ്ദേഹം സാൻ മില്ലാൻ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടൻ ആശ്രമത്തിൽ ചേർന്ന് അദ്ദേഹം ഒരു ബെനഡിക്ടൻ സന്യാസിയായി. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രസ്തുത ആശ്രമത്തിലെ ആശ്രമാധിപതിയായപ്പോൾ നവാരേയിലെ രാജാവായ ഗാർഷ്യ മൂന്നാമൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാൽ വിശുദ്ധൻ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങൾ രാജാവിന് അടിയറവയ്ക്കുവാൻ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടുവിട്ടു പോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെർഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യൻ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിച്ചു. ഇവിടത്തെ ആശ്രമാധിപതിയായശേഷം അദ്ദേഹം ഈ ആശ്രമത്തെ അടിമുടി നവീകരിച്ചു. അദ്ദേഹം ആശ്രമത്തിൽ ഏകാന്ത ധ്യാനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം നിർമ്മിച്ചു. കൂടാതെ ആ പ്രദേശത്തും പരിസര പ്രദേശങ്ങളിലും വളരെയേറെ പ്രസിദ്ധിയാർജ്ജിച്ച പണ്ഡിതൻമാരായ പകർത്തിയെഴുത്തുകാർക്കുള്ള എഴുത്ത് കാര്യാലയവും സ്ഥാപിച്ചു.

സ്പെയിൽ ഏറ്റവും ആദരിക്കപ്പെടുന്ന വിശുദ്ധരിൽ ഒരാളായ വിശുദ്ധ ഡൊമിനിക്ക് മൂറുകളുടെ അടിമത്വത്തിൽ നിന്നും ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഡൊമിനിക്കൻ സഭയുടെ (Preachers) സ്ഥാപകനായ ഡൊമിനിക്ക്‌ ഡി ഗുസ്മാന്റെ ജന്മസ്ഥലമെന്നതിനാൽ ഇദ്ദേഹത്തിന്റെ ദേവാലയം വളരെയേറെ പ്രസിദ്ധമായിതീർന്നു. വിശുദ്ധന്റെ മാതാവ് ഇവിടെ വച്ച് ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുകയും അതിൻഫലമായി ഡൊമിനിക്ക്‌ ഡി ഗുസ്മാൻ ജനിക്കുകയും ചെയ്തു. സിലോസിലെ വിശുദ്ധ ഡൊമിനിക്ക് നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ പേരിലും പ്രസിദ്ധനാണ്.

വിചിന്തനം: “ദൈവത്തിന്റെ ആലയംപോലെ നിങ്ങളുടെ ശരീരത്തെ പരിശുദ്ധമായി സൂക്ഷിക്കുക. ഐക്യത്തെ സ്നേഹിക്കുക, ച്ഛിദ്രത്തെ വെറുക്കുക. ക്രിസ്തു പിതാവിനെ അനുകരിക്കുന്നതുപോലെ നിങ്ങൾ ക്രിസ്തുവിനെ അനുകരിക്കുവിൻ.”

ഇതര വിശുദ്ധർ:

  1. ഫിലോഗോണിയൂസ് (+324)
  2. വിശുദ്ധ അമ്മോൺ
  3. ബ്രേഷ്യായിലെ ഡോമിനിക്ക് (+612)
  4. മെത്രാൻ/ ഉർസിനൂസ് (+625) ഐറിഷ് മിഷനറി
  5. ജൂലിയൂസ്‌രക്തസാക്ഷി
  6. അമ്മോണും കൂട്ടരും (1249) രക്തസാക്ഷികൾ
  7. വി. ഉർസീസിനൂസ്