അനുദിന വിശുദ്ധർ : ഡിസംബർ 23- കാന്റിയിലെ വിശുദ്ധ ജോൺ (1395-1473)

Daily Saints : December 23- St. John of Kanty (1395-1473)

പോളണ്ടിലെ സിലേഷ്യയിലെ കെന്റി എന്ന പട്ടണത്തിൽ 1397-ൽ വിശുദ്ധ ജോൺ കാൻഷിയൂസ് ജനിച്ചു. പിൽക്കാലത്ത്‌ അദ്ദേഹം ദൈവശാസ്ത്രത്തിൽ പണ്ഡിതനായി. തുടർന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധൻ പിന്നീട് ക്രാക്കോ സർവകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീൻ, റോം തുടങ്ങിയ സ്ഥലങ്ങൾ നഗ്നപാദനായി വിശുദ്ധൻ സന്ദർശിക്കുകയുണ്ടായി.

പഴയ ലത്തീൻ കാനോന നമസ്ക്കാരത്തിൽ വിശുദ്ധ ജോൺ കാൻഷിയൂസിനെക്കുറിച്ച് ഒരു കഥ വിവരിച്ചിട്ടുണ്ട്. ഒരു ദിവസം കുറെ മോഷ്ടാക്കൾ അദ്ദേഹത്തിനുള്ളതെല്ലാം കവർച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കൽ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയിൽ തന്നെ മോഷ്ടാക്കൾ അവിടം വിട്ടു. അവർ പോയതിനു ശേഷമാണ് കുറച്ചു സ്വർണ്ണ കഷണങ്ങൾ തന്റെ കുപ്പായത്തിനുള്ളിൽ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം വിശുദ്ധൻ ഓർത്തത്‌. ഉടൻ തന്നെ വിശുദ്ധൻ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിർത്തി ഇതേ കുറിച്ച് അവരോടു പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവർത്തിയിൽ സ്ത്ബ്ദരായ മോഷ്ടാക്കൾ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വർണ്ണം മാത്രമല്ല മുൻപ്‌ മോഷ്ടിച്ച വസ്തുക്കൾ വരെ അദ്ദേഹത്തിന് തിരിച്ചു നൽകി.

തന്നേയും, തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധൻ തന്റെ മുറിയുടെ ഭിത്തികളിൽ ഇപ്രകാരം എഴുതി ചേർത്തിരിക്കുന്നു: ‘Conturbare cave, non est placare suave, diffamare cave, nam revocare grave’ അതായത്‌: “കുഴപ്പങ്ങൾക്ക് കാരണമാകാതെയും, മറ്റുള്ളവരെ അപകീർത്തിപ്പെടുത്താതിരിക്കുവാനും ശ്രദ്ധിക്കുക, ചെയ്ത തെറ്റിനെ ശരിയാക്കുവാൻ വളരേ ബുദ്ധിമുട്ടാണ്”.

ഫാദർ ജോണ് വിനീതനും കൃപാലുവുമായതിനാൽ ക്രോക്കോയിലെ ദരിദ്ര ജനങ്ങൾക്കെല്ലാം അദ്ദേഹത്തെ പരിചയമായിരുന്നു. അദ്ദേഹത്തിന്റെ വസ്തുക്കളും പണവുമെല്ലാം സാധുക്കൾക്കുള്ളതായിരുന്നു. പലപ്പോഴും അവർ ആ സ്വാതന്ത്രം ദുരുപയോഗിച്ചിരുന്നുവെന്ന് മാത്രം. അത്യാവശ്യത്തിനുള്ള പണം മാത്രമേ അദ്ദേഹം സൂക്ഷിച്ചിരുന്നുള്ളൂ. മാംസം ഭക്ഷിച്ചിരുന്നില്ല. തറയിൽ കിടന്നുറങ്ങിയിരുന്നത്. പ്രായശ്ചിത്തം ചെയ്യുമ്പോൾ ആരോഗ്യവും കൂടി പരിഗണിക്കേണ്ടതില്ലേ എന്ന ആരെങ്കിലും ചോദിച്ചാൽ മരുഭൂമിയിൽ തപസ്സുചെയ്ത പിതാക്കൻമ്മാരുടെ ദീർഗ്ഗായുസ്സിനെപ്പറ്റി അദ്ദേഹം ഉപന്യസിക്കും.

അയൽക്കാരോടുള്ള വിശുദ്ധന്റെ സ്നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും വിശുദ്ധൻ തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങൾക്ക് നൽകുകയും, താൻ നഗ്നപാദനായി നിൽക്കുന്നത്‌ മറ്റുള്ളവർ കാണാതിരിക്കുവാൻ തന്റെ ളോഹ നിലത്തിഴയു വിധത്തിൽ താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു. തന്റെ അന്ത്യമടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധൻ തന്റെ പക്കൽ അവശേഷിച്ചതെല്ലാം ദരിദ്രർക്കിടയിൽ വിതരണം ചെയ്തു സന്തോഷപൂർവ്വം ദൈവസന്നിധിയിലേക്ക് യാത്രയായ. പോളണ്ടിലെ പ്രധാന മധ്യസ്ഥരിൽ ഒരാളാണ് വിശുദ്ധ ജോൺ. 1473-ൽ തന്റെ 68-മത്തെ വയസ്സിൽ വിശുദ്ധൻ നിത്യരക്ഷ പ്രാപിച്ചു.

വിചിന്തനം: ” സത്യവിരുദ്ധമായ എല്ലാ അഭിപ്രായങ്ങളോടും പടവെട്ടുൿ. ക്ഷമയും ശാന്തതയും പരസ്നേഹവുമായിരിക്കട്ടെ നിങ്ങളുടെ ആയുധങ്ങൾ. അക്രമം നിങ്ങളുടെ ആത്മാവിനു ദോഷം ചെയ്യുന്നു. ഏറ്റവും വലിയ ലക്ഷ്യങ്ങൾക്ക് കൂടി തുരങ്കം വെക്കുന്നു.”- വിശുദ്ധ ജോൺ കാൻഷിയൂസ്

ഇതര വിശുദ്ധർ:

  1. സഗോബെർട്ട്(+679)
  2. ഫ്രിത്ത്‌ബെർട്ട് (+766) ഹെക്‌സ്‌ഹോമിലെ മെത്രാൻ
  3. മിഗ്‌ദോനിയൂസും മർദോനിയൂസും (+303) രക്തസാക്ഷികൾ
  4. നിക്കോളാസ് ഫാക്ടർ (1520-1582)
  5. തിയോഡൂലൂസ് (+250)
  6. വിക്‌ടോറിയാ (+304) കാന്റിലെ ജോൺ
  7. വിന്റീലാ (+890)
  8. റോമിലെ വി. സെർവൂലസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group