കെസിബിസി വിദ്യാഭ്യാസ, ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന

കെസിബിസി വിദ്യാഭ്യാസ, ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന

w

പൊതു അവധി ദിനങ്ങൾ പ്രവൃത്തി ദിവസമാക്കുന്ന സർക്കാർ നയം തിരുത്തണം. 

പൊതുഅവധി ദിവസമായ ഞായറാഴ്ച വിവിധ സർക്കാർ വകുപ്പുകൾ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച്, പൊതു വിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേയ്ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ പതിവായി കണ്ടുവരുന്നു. ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ വകുപ്പ്  പാഠ്യ പദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകളാണ് നവംബർ, ഡിസംബർ മാസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന 260 ക്യാമ്പുകളാണ് അത്തരത്തിൽ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രശംസാർഹമാണെങ്കിലും ഞായറാഴ്ചകൾ അതിനായി നിശ്ചയിച്ചിരിക്കുന്നത് ആശാസ്യമല്ല. 

2024 നവംബർ 17 ഞായറാഴ്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയും നടത്തിയിരുന്നു. 2022 ഒക്ടോബർ 2 ഞായറാഴ്ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. NSS, NCC ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പതിവായി നടന്നുവരുന്നുണ്ട്. മുൻകാലങ്ങളിൽ മേളകൾ, കലോത്സവങ്ങൾ പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കിടയിൽ വരുന്ന ഞായറാഴ്ചകളിൽ അവധി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ആ രീതി പൂർണ്ണമായും മാറ്റിയിരിക്കുന്നു. അവധി ദിനങ്ങൾ  നിർബന്ധിത പ്രവർത്തി ദിനങ്ങളാക്കികൊണ്ടുള്ള മനുഷ്യാവകാശങ്ങളിലേക്കുള്ള  ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുക തന്നെ ചെയ്യണം.

പഠനത്തിന്റെ ഭാഗം തന്നെയായ ഇത്തരം പാഠ്യ-പാഠ്യേതര ക്യാമ്പുകളും പരിശീലന പരിപാടികളും മറ്റും അധ്യായന ദിവസങ്ങളിൽ തന്നെ ക്രമീകരിക്കുന്ന നയം സർക്കാർ സ്വീകരിക്കണം.  അതിനുവേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നൽകുകയും ചെയ്യണം.

ഫാ. മൈക്കിൾ പുളിക്കൽ 
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

ഫാ. ആന്റണി വക്കോ അറക്കൽ 
സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)