വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണണം : മാ

വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണണം : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

d24


വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍  കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റില്‍ വിഷയാവതരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രഫ. കെ.എം ഫ്രാന്‍സിസ് ചര്‍ച്ച  നയിച്ചു.
വര്‍ഷങ്ങളോളം റവന്യു അധികാരങ്ങളോടെ കരം അടച്ചു പോക്കുവരവ് നടത്തി ക്രയവിക്രയാധികാരങ്ങളോടെ  കൈവശം വെച്ചനുഭവിച്ചിരുന്ന ഭൂമിയുടെമേല്‍ വഖഫ് ബോര്‍ഡിന് അവകാശവാദമുന്നയിക്കാന്‍ സാധിക്കാത്തതും ഇക്കാര്യത്തില്‍ പൗരന് നിയമപരിരക്ഷ ഉറപ്പാക്കുംവിധവുമുള്ള നിയമം കൂടി വഖഫ് അമന്റ്‌മെന്റ് ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും ഇതിന് മുന്‍കാല പ്രാബല്യം നല്‍കണമെന്നും  യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)