സഭയുടെ പാരമ്പര്യത്തെയും ചരിത്രത്തെയും വിസ്മരിച്ചുകൊണ്ട് ഒരിക്കലും സഭയ്ക്ക് മുന്നോട്ടുപോകാൻ ആകില്ലെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ മാർത്തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ നിന്നു മാത്രമേ സഭയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ചരിത്രത്തെ നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. മാർത്തോമ്മാ ശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്ത്. മാർത്തോമ്മൻ പാരമ്പര്യത്തിനവകാശപ്പെട്ട സഭകളുടെ വളർച്ച അദ്ദേഹം കടന്നുവന്ന വഴികളിലൂടെത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷ വളർച്ചയുടെ വഴികൾ കൂടിയാണിത്. സുവിശേഷ ദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അധ്യ ക്ഷത വഹിച്ചു. ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖ പ്രഭാഷണം നടത്തി. സിഎസ്ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഏബ്രഹാം മാത്യു പന ച്ചമുട്ടിൽ, ഫാ. ജോർജ് തേക്കടയിൽ, ഫാ. ഷൈജു മാത്യു ഒഐസി, ബിനു വാഴമുട്ടം എ ന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന സെമിനാർ മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോ സഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്‌തു.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പു ളിക്കൽ മോഡറേറ്ററായിരുന്നു. കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോസ് കടുപ്പിൽ വിഷയാവതരണം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group