“പോർസ്യുങ്കുള” ദണ്ഡവിമോചനം സ്വീകരിക്കുവാൻ ഒരുങ്ങാം..

ആഗോള കത്തോലിക്കാ സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ നമുക്ക് ഒരുങ്ങാം.ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെയാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടതുണ്ട്.

1.ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക.
2.ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യണം.
3.അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദൈവാലയത്തിൽ ഒരു സ്വർഗസ്ഥനായ പിതാവും വിശ്വാസ പ്രമാണവും ചൊല്ലിയശേഷം പാപ്പയുടെ നിയോഗം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കണം. (പ്രത്യേക അറിയിപ്പുകളൊന്നും ഇതുവരെ പുറപ്പെടുവിക്കാത്തതിനാൽ കൊറോണയുടെ പശ്ചാത്തലത്തിൽ കൂദാശാ സ്വീകരണവുമായി ബന്ധപ്പെട്ട് സഭ നൽകിയിട്ടുള്ള മാനദണ്ഡങ്ങളാവും ഇക്കാര്യത്തിലും ബാധകം)നിരവധി ദണ്ഡവിമോചന മാർഗങ്ങൾ സഭയിലുണ്ടെങ്കിലും ആദ്യത്തെ സമ്പൂർണ ദണ്ഡവിമോചനമായ പോർസ്യുങ്കുള ദണ്ഡവിമോചനത്തിനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഭക്തിപൂർവം ഇതിനായി ഒരുങ്ങാം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group